ദിവ്യ ഉണ്ണി ചെയ്ത തെറ്റെന്താണ് ? കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതോ? അതോ കലാഭവൻ മണിയുടെ നിറത്തോട് കാണിച്ച അവജ്ഞയോ ? ഇനി അതുമല്ല, ജാതിയധിക്ഷേപമാണ് നടത്തിയതെന്നത് പോലത്തെ ആളുകളുടെ ഊഹാപോഹമോ? ഇതിൽ തെറ്റായി നിങ്ങൾക്കെന്ത് തോന്നിയാലും എനിക്കതൊന്നുമത്ര വലിയ ക്രൂശിക്കാനുള്ള കാരണങ്ങളായി തോന്നുന്നില്ല. അതും ദീർഘകാലത്തോളമായൊരാൾ ആൾക്കൂട്ട തെറിവിളികളേറ്റ് വാങ്ങേണ്ട ഒരു കാര്യമായി തോന്നുന്നേയില്ല. കേട്ടതൊക്കെ ശരിയാണെങ്കിൽ, പത്തു പതിനഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിക്കാ കാലഘട്ടത്തിലത്രയൊക്കെയേ ചിന്തിക്കാൻ കഴിയൂ എന്നതാണ് സത്യം. പക്ഷെ ആ ചിന്ത മറ്റൊരാളെ വേദനിപ്പിച്ചെങ്കിൽ അതിലൊരു ശരിക്കേടുണ്ടെന്നത് വേറെ കാര്യവും.
ബട്ട് അത് രണ്ട് വ്യക്തികൾക്കിടയിലുള്ള വിഷയമല്ലേ. അതെങ്ങനെയൊരു സമൂഹത്തിന്റെ മൊത്തവിഷയമായി മാറും. ഒരു വ്യക്തിയോടുള്ള വൈകാരിക അടുപ്പമെങ്ങനെ മറ്റൊരു വ്യക്തിയെ തകർക്കാനുള്ളതാകും?
പിന്നെ, പൊളിറ്റിക്കൽ കറക്റ്റ്നെസ്സൊക്കെ ഈ തോതിൽ വളർന്നു വരണതിനും മുൻപത്തെ കാലമല്ലേ. തെറ്റൊക്കെ പറ്റും. തെറ്റ് പറ്റിയും തെറ്റ് തിരുത്തിയുമൊക്കെയല്ലേ നമ്മൾ നമ്മളായി പരുവപ്പെടുന്നത്. അല്ലാതെ പെറ്റ് വീണപ്പോഴെ ഒരു ലോഡ് പൊളിറ്റിക്കൽ കറക്റ്റ്നെസ്സും ചുമന്നു വന്നവരല്ലല്ലോ നമ്മളാരും. വളർന്നു വരുന്ന ചുറ്റുപാടിൽ നിന്നും ശരിതെറ്റുകളെ ഫിൽറ്റർ ചെയ്തെടുക്കാനൊക്കെ നല്ല കാലതാമസം വരും. അതെനിക്കായാലും നിങ്ങൾക്കായാലും ദിവ്യ ഉണ്ണിക്കായാലും!
കൂടാതെ മറ്റൊന്നുണ്ട്, എല്ലാം പേഴ്സണൽ ചോയ്സാണ്. അതായത് ഞാനൊരു സിനിമയിലോ നാടകത്തിലോ അഭിനയിക്കുമ്പോൾ എനിക്കൊപ്പമഭിനയിക്കുന്ന നടനോടെനിക്ക് താല്പര്യം തോന്നുന്നില്ലെങ്കിൽ / അയാളുടെ കൂടെയെനിക്ക് അഭിനയിക്കാൻ താല്പര്യമില്ലെങ്കിൽ അവിടെ ‘താല്പര്യമില്ല‘ എന്ന് പറയാനുള്ള അവകാശം എനിക്കുണ്ട് (എന്റെ കാര്യമെന്നത് ഒരു ഉദാഹരണം മാത്രമാണ് ). അതുപോലെ തന്നെയാണ് എല്ലാ നടീ നടന്മാരുടെയും കാര്യം. സ്വാതന്ത്ര്യമുള്ളിടത്തവരാ അവകാശം പ്രകടിപ്പിക്കും. അതിന്റെ കാരണങ്ങളൊക്കെ വ്യക്തിപരമായിരിക്കുകയും ചെയ്യും. അതൊക്കെ അവരുടെ മാത്രം ബോധ്യങ്ങളാണ്. പക്ഷേ ആ അഭിപ്രായപ്രകടനം തെറ്റായിരുന്നുവെന്ന് സ്വയം തിരിച്ചറിയുമ്പോൾ, തന്റെ തോട്ട് പ്രോസസ്സ് ശരിയല്ലെന്ന് മനസിലാക്കുമ്പോൾ മുതൽക്ക് അവരതവസാനിപ്പിക്കണം. അത് ശരിയല്ലെന്ന് മനസിലാക്കാനുള്ള അവസരം നമ്മളവർക്ക് നൽകുകയും വേണം. എന്നിട്ടും അവർക്കാ തെറ്റ് മനസിലാകുന്നില്ലെങ്കിൽ, അവർ പിന്നെയും പിന്നെയുമാ തെറ്റ് ആയിരം തവണയായി ആവർത്തിക്കുന്നുവെങ്കിൽ അവിടെ നമുക്ക് വിമർശിക്കാം. ആ തെറ്റ് സമൂഹത്തിന് ദോഷമാകുന്നുവെങ്കിൽ അവിടെ നമുക്ക് ബദൽമാർഗ്ഗങ്ങൾ കണ്ടെത്താം. അല്ലാതെ ആ കാലഘട്ടവും കടന്നീ കാലഘട്ടത്തിലൊക്കെ പണ്ടെങ്ങോ നടന്ന ഒരു കാര്യത്തിന്റെ പേരിൽ, അതും അതിൽ നിന്നെല്ലാം വിട്ടകന്ന് മറ്റേതോ നാട്ടിൽ സ്വസ്ഥയായി ജീവിക്കുന്ന ഒരു സ്ത്രീയെയൊക്കെ ഇന്നും കൂട്ടമായി തെറി വിളിച്ചും ചീത്ത വിളിച്ചും ആക്രമിക്കുക എന്നൊക്കെ വെച്ചാൽ..it's so cruel !
പിന്നെ ഇവിടത്തെ എല്ലാം തികഞ്ഞ സോഷ്യൽമീഡിയ കമന്റോളികൾ തൊട്ട് ദിവ്യ ഉണ്ണിയെ വർഷങ്ങളായി കുറ്റപ്പെടുത്തുന്ന സാധാരണക്കാർ വരേയ്ക്കും കലാഭവൻ മണിക്കെതിരായി ദിവ്യ ഉണ്ണി റേസിസം നടത്തിയെന്നാണ് ആരോപിക്കുന്നത്. പക്ഷേ ഒന്നാലോചിച്ചാൽ, ഏതോ കാലത്തു നടന്ന ആ ഒരു സംഭവത്തിന്റെ പേരിലവരെ വർഷങ്ങളായി വെർബൽ അറ്റാക്ക് ചെയ്യുന്ന ആൾക്കൂട്ടത്തെക്കാൾ ഭേദം നടന്ന സംഭവത്തിൽ സ്വയം വിശദീകരണം നൽകാത്ത, സ്വയം ന്യായീകരിക്കാത്ത, അതുപോലൊരു സംഭവം പിന്നെയുമാവർത്തിക്കാത്ത ദിവ്യ ഉണ്ണി തന്നെയാണ്.
സത്യത്തിൽ , മണിച്ചേട്ടനോടുള്ള സ്നേഹം കൊണ്ടല്ല ഇവരാരും ദിവ്യ ഉണ്ണിയെ തെറി വിളിക്കുന്നത്.
തങ്ങളുടെയുള്ളിലെ മനോവൈകൃതത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ്.
അതിന് വേണ്ടിയവർ കണ്ടെത്തിയ കാരണം മാത്രമാണ് ദിവ്യാ ഉണ്ണിയുമായി ബന്ധപെട്ട സംഭവം.
അതിന് വേണ്ടിയവരിട്ടിരിക്കുന്ന പേര് മാത്രമാണ്
‘മണിചേട്ടനോടുള്ള സ്നേഹം!’
അതായത് ദിവ്യ ഉണ്ണി അതിന് മാത്രം പോന്ന വലിയ തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളീ പറയുന്ന നടനോട്