1982 ഓഗസ്റ്റ് 10കോഴിക്കോട് ടൗണിൽ പുതിയ എസ് ഐ ചാർജ് എടുക്കാൻ വന്നിരിക്കുന്നു. ചാർജ്ജ് എടുത്തതിന്റെ പിറ്റേ ദിവസം കോഴിക്കോട് ടൗണലിലേക്ക് പോലീസ് വണ്ടിയിൽ ആദ്യമായി എസ് എ വരുമ്പോൾ അവിടെ പത്തിരുപത് പുരുഷന്മാരും ആറേഴ് സ്ത്രീകളും ഉണ്ട്. പുരുഷന്മാരെല്ലാം സ്ത്രീകളെ നോക്കി നിൽക്കുകയാണ്. ഭയങ്കര ബഹളങ്ങൾ ആണ് അവിടെ. പോലീസ് വണ്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ പറഞ്ഞു സാർ അത് മാംസ കച്ചവടമാണ്. അവര് വില പേശുന്നതാണ്. എസ് ഐ പറഞ്ഞു . അതൊന്നും എന്റെ സ്റ്റേഷൻ അതിർത്തിയിൽ നടക്കത്തില്ല. വണ്ടിയിൽ ഇരുന്ന ചൂരൽവടി എടുത്ത് അവിടെ നിൽക്കുന്ന സ്ത്രീകളെയെല്ലാം തല്ലി ഓടിക്കാൻ പറഞ്ഞു. പോലീസുകാർ എല്ലാത്തിനേയും തല്ലി ഓടിച്ചു.
പിറ്റേദിവസം വീണ്ടും പോലീസ് വണ്ടിയിൽ റോന്ത് ചെയ്യുമ്പോൾ ഈ സ്ത്രീകളെ വീണ്ടും കണ്ടു. ചൂരവടിക്ക് എല്ലാത്തിനേയും തല്ലി ഓടിച്ചു. മൂന്നാം ദിവസം ഒരു ഇടിവണ്ടിയുമായാണ് അവർ നഗരത്തിലേക്ക് ഇറങ്ങിയത്. ഈ 8 സ്ത്രീകളെയും അറസ്റ്റ് ചെയ്തു ഇടിവണ്ടിയിൽ കയറ്റി. ഇടി വണ്ടിയിലേക്ക് കയറ്റുമ്പോൾ ഒരു സ്ത്രീ പറയുന്നുണ്ട് . സാറെ ഞങ്ങളെ എത്ര അറസ്റ്റ് ചെയ്തു കൊണ്ടുപോയാലും ഞങ്ങൾ തിരിച്ചു ഇവിടെ വരും. സാറെ നിങ്ങൾ ഈ പാവങ്ങളായ ഞങ്ങളെ മാത്രം പിടിക്കാതെ ആ ഹോട്ടലുകളിൽ നടക്കുന്ന അനാശാസ്യം എന്ത് കൊണ്ട് പിടിക്കുന്നില്ല. അവരൊക്കെ ഉന്നതൻമാരായതുകൊണ്ടാണോ. ഞങ്ങളുടെ വയറ്റിപ്പിഴപ്പാണ് സാറെ.ഞങ്ങൾക്ക് ഈ പണി ഇഷ്ടമുണ്ടായിട്ടില്ല. സാർ ചെയ്യുന്നത്. എസ് ഐ തിരിഞ്ഞ് നോക്കുമ്പോൾ വെളുത്ത് തുടുത്ത ഒരു പെൺകുട്ടി , അവൾ നല്ല തറവാട്ടിൽ പിറന്നതാണ്. നല്ല സംസാരശൈലി, നല്ല വിദ്യാഭ്യാസം, സാധാരണ വേശ്യ സ്ത്രീകളെ പോലെ തെറിപറയുന്നില്ല.എസ്ഐ അവളെ നോട്ട് ചെയ്തു . സ്റ്റേഷനിൽ എത്തിയപ്പോഴേക്കും അവളെ വിളിപ്പിക്കുന്നു.നീ പറഞ്ഞ നഗരത്തിലെ ആ ഹോട്ടലുകൾ ഏതാണ്? അവൾ ഹോട്ടലുകളുടെ പേര് പറഞ്ഞു. ക്യാബ്ര ഡാൻസ് അന്ന് അവിടെ നടക്കുന്നുണ്ട് . അതിന്റെ മറവിൽ അനാശാസ്യം . രാത്രിയിൽ എസ്ഐയും സംഘവും ഹോട്ടലുകൾ റെയ്ഡ് ചെയ്തു എല്ലാത്തിനേയും പൊക്കി. രാഷ്ട്രീയ പിടിപാടുള്ള ഹോട്ടലുകാർ രാഷ്ട്രീയക്കാരെ സമിപിച്ചെങ്കിലും ഈ എസ്ഐ കലിപ്പൻ ആയതുകൊണ്ട് രണ്ട് കൊല്ലത്തേക്ക് ഒന്നും നടക്കില്ലെന്ന് പറഞ്ഞു.കുറേ ദിവസം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ വന്നു. റെയിൽവേ സ്റ്റേഷനടുത്ത് ഒരു സ്ത്രീ മരിച്ചു കിടക്കുന്നു.എസ്ഐ അടിയന്തരമായി ഇങ്ങോട്ടേക്ക് വരണം. അവർ എത്തി. ഒരു സ്ത്രീ അവരെ ആരോ എന്തോ സാധനം വെച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു.അങ്ങനെയാണ് മരണം സംഭവിച്ചിരിക്കുന്നത്. അവിടെയുള്ള ആളുകളോട് ഇത് ആരാണെന്ന് ചോദിച്ചപ്പം ഒരു ഓട്ടോ ക്കാരൻ പറഞ്ഞു സാറെ ഇതൊരു വേ-ശ്യ സ്ത്രീയാണ്. വേ-ശ്യ സ്ത്രീ എന്ന് പറയുമ്പോഴും ഇവളുടെ വെളുത്ത മുഖം കണ്ടപ്പോഴേക്കും അദ്ദേഹം പെട്ടെന്ന് തിരിഞ്ഞു നോക്കി.തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആ സ്ത്രീ പോലീസ് സ്റ്റേഷനിൽ രണ്ട് ദിവസം മുൻപ് വന്ന് തനിക്ക് വിവരങ്ങൾ കൊടുത്ത സ്ത്രീയാണ്. അന്ന് അവളുടെ പേര് ചോദിക്കാൻ എസ് ഐ മറന്നിരുന്നു. അങ്ങനെ ഈ ഓട്ടോക്കാരൻ പറഞ്ഞു ഇവരുടെ പേര് എന്താണെന്ന് ഒന്നും എനിക്കറിയില്ല പക്ഷേ ഇവളുടെ ഭർത്താവ് എന്ന് പറയുന്ന ഒരാളുണ്ട് . ഒരു ഗുണ്ട രവി. അയാളുടെ കൂടെയാണ് താമസിക്കുന്നത്.ഇവരൊക്കെ പല പേരിലാണ് ഈ നഗരത്തിൽ അറിയപ്പെടുക. ഈ വേ-ശ്യ സ്ത്രീകളൊന്നും ഒറിജിനൽ പേര് പറയില്ല. ഓരോത്തരോടും ഓരോ പേരാണ് പറയുന്നത്.പോലീസ് സ്റ്റേഷനിൽ ഒരു പേരും മറ്റുള്ള സ്ഥലങ്ങളിൽ വേറെ പേരിലുമാണ് അറിയപ്പെടുന്നത്. അങ്ങനെ ഈ ഗുണ്ട രവിയെ അന്വേഷിക്കാൻ ഈ പോലിസ്കരോടു പറഞ്ഞു അങ്ങനെ പോലീസുകാർ ഗുണ്ടാരവിയെ തപ്പി പോയി. ഈ ബോഡി പോസ്റ്റ്മാർട്ടത്തിനും ഇൻക്വസ്റ്റ് നടപടിക്കും ശേഷം ആംബുലൻസിൽ കയറ്റുവാൻ നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു മുന്നിൽ നിൽക്കുകയാണ്.സർ എന്റെ പേര് അശോകൻ എന്നാണ്. എസ്ഐ ഉടനെ ഇവരുടെ മുഖത്തേക്ക് നോക്കുന്നു. ഉടനെ അശോകൻ പറഞ്ഞു ഞാൻ ഈ സ്ത്രീയെ അറിയും സാർ.ഇവർ കോട്ടയം ചിങ്ങവനം സ്വദേശിയാണ്. എന്റെ അയൽവാസിയാണ് . പോലീസുകാരൻ അത്ഭുതപ്പെട്ടു. ഒരു ചെറുപ്പക്കാരൻ ഇവരുടെ എല്ലാ കാര്യങ്ങളും പറയുകയാണ്. അങ്ങനെ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. പോലീസ് സ്റ്റേഷനിൽ പോയി ഈ അശോകനോട് പറഞ്ഞു , അശോകാ നീ ഒന്ന് വിശദീകരിച്ചു പറയൂ. അശോകൻ പറയുവാൻ തുടങ്ങി. സാറെ ഞാൻ ഇവിടെ വലിയങ്ങാടിയിൽ ഒരു ചുമട്ടു തൊഴിലാളിയാണ്.ഇവരെന്ന് പറയുന്നത്
ചിങ്ങവനത്ത് ഒരു വലിയ ( പേര് ഞാൻ എഴുതുന്നില്ല)കുടുംബമാണ്. ആ ₹$@) കുടുംബത്തിൽ നല്ല രീതിയിൽ പഠിച്ച ഒരു കുട്ടിയാണ്. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചത്. ഞങ്ങൾ തമ്പ്രാട്ടി കുട്ടി എന്നായിരുന്നു ആ കാലത്ത് അവരെ വിളിച്ചിരുന്നത്. ചന്ദ്രിക എന്നാണ് ഇവരുടെ പേര് . ചിങ്ങവനത്തുള്ള വലിയ തറവാട്ടുകാരാണ്. തറവാട് ക്ഷയിച്ചു ക്ഷയിച്ചു ഇവരുടെ അമ്മ ആത്മഹത്യ ചെയ്തു. അതിന് ശേഷം ഇവർ എന്തോ ജോലിക്ക് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.പിന്നീട് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇളയ രണ്ട് സഹോദരിമാരെ നല്ലപോലെ പഠിക്കാനും നല്ല ആഹാരം കഴിക്കാനും ഒക്കെ തുടങ്ങി. അത് വരെ പട്ടിണിയായിരുന്നു. ഇവർക്ക് എന്താണ് ജോലി എന്ന് അറിയില്ല വീട്ടിലുള്ളവർക്ക്. അങ്ങനെ ഒരു ദിവസം ഞാൻ ബസ്സ് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ഈ ചന്ദ്രിക അശോകേട്ട എന്ന് വിളിച്ചു കൊണ്ട് പുറകെ വന്നത്. ഞാൻ ഞെട്ടിപ്പോയി. ചന്ദ്രികേ നീ എന്താണിവിടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു അശോകേട്ട ഞാൻ ഇപ്പോൾ ഇവിടെയാണുള്ളത്. ഇതാണെന്റെ തൊഴിൽ. അശോകൻ ഞെട്ടി തരിച്ചു പോയി . അശോകന് സ്കൂളിൽ പഠിക്കുമ്പോൾ ആ സ്കൂളിലെ സുന്ദരി. അശോകനും ഇഷ്ടം തോന്നിയിട്ടുണ്ട്. അശോകന് ഒന്ന് അത് പറയുവാൻ ധൈര്യമില്ലായിരുന്നു . കാരണം തമ്പുരാട്ടി കുട്ടിയാണ്. അശോകൻ ഒരു പാവപെട്ട സാധാരണക്കാരനാണ്. എന്തായാലും ചന്ദ്രികയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസുകാരോട് എഴുതി എടുക്കാൻ പറയുകയും അങ്ങനെ അവരുടെ വീട്ടിലേക്ക് വിവരം അറിയിക്കുകയും വീട്ടിലേക്ക് വിവരം അറിയിച്ചിട്ടും ആർക്കും ഇവളെ വേണ്ടായിരുന്നു കാരണം ആ വീട്ടിൽ അടുത്ത ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. സഹോദരിമാർ ഒക്കെ വിവാഹം ചെയ്തു , അച്ഛൻ മരണപ്പെട്ടു. പിന്നെ ബാക്കി ഉള്ളവർക്ക് ഇവളുടെ തൊഴിലിനെപറ്റി വിവരം ലഭിച്ചതികൊണ്ട് ആരും അടുത്തില്ല.അതുകൊണ്ട് ആരും ഏറ്റെടുക്കാൻ വരില്ല എന്ന് പൊലീസിന് മനസ്സിലായി. അങ്ങനെ പോലീസുകാർ അന്വേഷണം ആരംഭിച്ചു . ആരാണ് ഇവരെ ഇങ്ങനെ ചെയ്തതെന്നും കണ്ടു പിടിക്കണമല്ലോ.ഇതെന്ന് പറയുമ്പോൾ സാധാരണ ഒരു വേ-ശ്യ സ്ത്രീയുടെ മരണമായിട്ടല്ല ഇവർ കണക്ക് കൂട്ടുന്നത്.എന്തായാലും അന്വേഷണം അതിന്റെ വഴിക്ക് നടത്തി. അങ്ങനെ അന്വേഷണം ആരംഭിച്ച ആ രാത്രി രണ്ട് മണിയോടെ ഇവർ ഒരു പെട്രോളിംഗിന് പോകുമ്പോൾ പാളയം ബസ്റ്റാൻഡിൽ നിന്നും ഒരാൾ ഓടിമറയുന്നത് കാണുന്നത്. വണ്ടിയിൽ ഇരുന്ന പോലീസുകാരൻ പറഞ്ഞു സാറെ അദ്ദേഹം ഇവിടുത്തെ ഒരു പ്രാന്തൻ ആണ്. എസ് ഐ പറഞ്ഞു , പ്രാന്തൻ ആണെങ്കിലും എനിക്ക് അവനെ ഒന്ന് കാണണം. എനിക്ക് അവനെ ഒന്ന് പരിചയപ്പെടണം.കാരണം നമ്മൾ
എപ്പോഴും കാണേണ്ടതല്ലേ. അതുകൊണ്ട് തന്നെ അവിടെ വണ്ടി നിർത്തി. എസ്ഐ ടോർച്ച് മേടിച്ചു അങ്ങോട്ടേക്ക് അടിച്ചു. ടോർച്ച് അടിച്ചപ്പോഴേക്കും ഈ വിനോദ് അവിടെയിരുന്ന് ചിരിക്കുന്നുണ്ട്. ഈ എസ് ഐ ടോർച്ച് അടിച്ചപ്പോഴേ അയാളുടെ ഷർട്ടിൽ രക്തം പുരണ്ടിരിക്കുന്നത് കണ്ടു. അങ്ങനെ പോലീസുകാർ ചെന്നു വിനോദിനെ പിടിച്ചുകൊണ്ടുവന്നപ്പോൾ പാന്റിലും രക്തം ഉണ്ട്. അരയിൽ തപ്പിയപ്പോൾ രക്തം പുരണ്ട ഒരു ചുറ്റികയും ഉണ്ടായിരുന്നു.എന്തിനാണ് നീ ഒളിച്ചതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു സാർ നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാനാണ്
, ഞാൻ തന്നെയാണ്. അപ്പം നീ ഭ്രാന്തൻ അല്ലേ ??? സർക്ക് എനിക്ക് ഭ്രാന്തും ഇല്ല ഒന്നും ഇല്ല. ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്റെ ഭാര്യയെ അന്വേഷിച്ചാണ്. ഈ ചന്ദ്രിക എന്ന് പറയുന്ന ഈ സ്ത്രീയുടെ ഭർത്താവാണ് ഇവൻ എന്നാണ് വിനോദ് പറയുന്നത്. വിനോദ് അതിനുള്ള
തെളിവ് കാണിച്ചു കൊടുക്കുകയാണ്. ഇവർ രണ്ടും ഒരുമിച്ച് നിൽക്കുന്ന കല്യാണ ഫോട്ടോ കാണിച്ച് കൊടുക്കുകയാണ്.ആ കല്യാണ ഫോട്ടോ കണ്ട പോലീസ് ഞെട്ടി പോയി.നിങ്ങൾ എങ്ങനെയാണ് കല്യാണം കഴിച്ചതെന്ന് പോലീസ് ചോദിച്ചു.അപ്പോൾ വിനോദ് പറയുകയാണ് . ഞാൻ മദ്രാസ് മെയിലിൽ പാൻട്രിയിൽ ആണ് ജോലി ചെയ്യുന്നത് . അതുകൊണ്ട് തന്നെ എനിക്ക് എല്ലാ സിനിമ താരങ്ങളെയും വലിയ വലിയ ആളുകളെയും
എനിക്ക് അറിയാം. എല്ലാരുമായിട്ടും നല്ല ബന്ധമാണ്. നസീർ സാർ വരെ എന്റെ കമ്പനിയാണ്.അക്കാലത്ത് സിനിമാക്കാർ എല്ലാവരും പോയിരുന്നത് മദ്രാസ് മെയിലിൽ ആയിരുന്നു.ഈ ഷൂട്ടിങ് ഡബ്ബിംഗും ഒക്കെ മദിരാശിയിൽ ആയിരുന്നല്ലോ. അതുകൊണ്ട് എല്ലാവരുമായിട്ടും നല്ല കമ്പനി ആണ്. ഒരു ദിവസം ടിടിആർ ഒരു യുവതിയോട് ഇങ്ങനെ തർക്കിച്ചു നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.അവിടെ എത്തുമ്പോഴാണ് ടിടിആർ പറയുന്നത് ടിക്കറ്റ് ഇല്ലാതെയാണ് ഇവൾ യാത്ര ചെയ്യുന്നതെന്ന്. ഞാൻ പോലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ പോവുകയാണ്.ഈ സ്ത്രീയോട് പേര് ചോദിച്ചപ്പോൾ ചന്ദ്രിക എന്നാണ് പേര്. ഞാൻ കോട്ടയത്ത്നിന്ന് വരുന്നതാണ്. എനിക്ക് സിനിമയിൽ അഭിനയിക്കണം.എന്റെ വീട്ടിൽ ദാരിദ്യം ആണ് എന്നൊക്കെ പറഞ്ഞു. അപ്പോൾ ടി ടി പറഞ്ഞു നീ സിനിമയിൽ അഭിനയിക്കാൻ പോകണ്ട മോളെ.കാരണം അത് ശരിയാവില്ല. നിന്നെ ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞു. അപ്പോൾ തന്നെ വിനോദിനോട് പറഞ്ഞു നീ ഒരു പെൺകോച്ചിനെ നോക്കി നടക്കുവല്ലേ , ഈ കുട്ടിക്ക് നീ ഒരു ജീവിതം കൊടുക്കൂ എന്ന് പറഞ്ഞു.അങ്ങനെ ഈ ടിടി ഈ ട്രെയിനിൽ വെച്ച് വിനോദിനെയും ചന്ദ്രികയെയും കൈ പിടിച്ചു യോജിപ്പിച്ചത്. അങ്ങനെ വിനോദ് ചന്ദ്രികയെ കൊണ്ട് വീട്ടിൽ പോകുന്നു. വിനോദിന്റെ വീട്ടിൽ ആകെയുള്ളത് അമ്മ മാത്രമാണ്.അമ്മക്ക് ഭയങ്കര സന്തോഷമായി. കാരണം മകനോട് പറഞ്ഞു പറഞ്ഞു മടുത്തു. ഒരു പെണ്ണ് കെട്ടുവാൻ.പക്ഷേ വിനോദ് ഒഴിഞ്ഞു മാറുകയായിരുന്നു.അങ്ങനെ ബന്ധുക്കളെ അറിയിച്ചു കല്യാണം നടത്തി.ചന്ദ്രികയുടെ വീട്ടിൽ അറിയിക്കില്ല കാരണം പട്ടിണി ആണെങ്കിലും വീട്ടിൽ നിന്ന് സമ്മതിക്കൂല എന്ന് പറഞ്ഞു. നല്ല വിദ്യാഭ്യാസമുള്ള ചന്ദ്രിക . അങ്ങനെ രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ
18 വയസായില്ല.അതുകൊണ്ട് പിന്നെ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. പിന്നീട് ചന്ദ്രിക ഭക്ഷണമൊക്കെ കഴിച്ച് നല്ല
സൗന്ദര്യം ഒക്കെ വെച്ച് ചന്ദ്രികക്ക് ഭയങ്കര മോഹം എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന്.ഓരോ ദിവസവും വന്നു ഞാൻ ഇന്ന നടനെ കണ്ടു ഇന്ന നടനെകൊണ്ട് ഫോട്ടോ എടുത്തു എന്നു പറഞ്ഞപ്പോൾ ചന്ദ്രികക്ക് ഭയങ്കര ഇഷ്ടമാണ് അവൾക്കും ഒരു സിനിമയിൽ അഭിനയിക്കണമെന്ന്. അങ്ങനെ വിനോദിനോട് പറഞ്ഞു . നിങ്ങൾക്ക് ഒരുപാട് പേരുമായി പരിചയമുള്ള ആളല്ലേ . ഒരാളെ എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരുമോ
എന്ന്. എനിക്കും ഒരു സിനിമയിൽ അഭിനയിക്കാമല്ലോ. അങ്ങനെ വിനോദ് ഒരു സ്റ്റീഫൻ എന്ന് പറയുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളറിനെ പരിചയപ്പെടുകയാണ്. അദ്ദേഹത്തോട് പറഞ്ഞു എന്റെ ഭാര്യയുണ്ട്. സുന്ദരിയാണ്.ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു എന്തെങ്കിലും ഒരു റോൾ കൊടുക്കാൻ കഴിയുമോ.ചോദിച്ചപ്പോൾ ഒരപ്പായിട്ടും കൊടുക്കാം എന്ന് പറഞ്ഞു. അങ്ങനെ ചന്ദ്രികയേയും കൂട്ടി ഒരു ദിവസം മദ്രാസിൽ പോകുന്നു.അവിടെയുള്ള ഒരു സ്റ്റുഡിയോയിൽ പോകുന്നു.ഒരു സ്റ്റുഡിയോ എന്നാണ് പറഞ്ഞത്. വിനോദിനോട് പറഞ്ഞു നീ അങ്ങോട്ടേക് വരേണ്ട. അവിടെ ടെസ്റ്റും കാര്യങ്ങളും ഒക്കെയാണ് നടക്കുന്നത് എന്ന്.പിന്നീട് ഇദ്ദേഹം
ഇദ്ദേഹത്തിന്റെ ഭാര്യയെ കണ്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.പിന്നീട് 6 മാസത്തിന് ശേഷം കോഴിക്കോട് വെച്ചാണ് ഭാര്യയെ കാണുന്നതും അന്ന് ഈ ചന്ദ്രികയോട് സംസാരിക്കാൻ പോയപ്പോൾ ചന്ദ്രിക ആട്ടി പായിച്ചു എന്നുള്ളതാണ്. ചന്ദ്രിക പറഞ്ഞത് ഞാൻ ചന്ദ്രികയല്ല എന്ന് പറഞ്ഞു ആട്ടി പായിച്ചു. പിന്നീട് പല തവണ നീ വീട്ടിലേക്ക് വരൂ എന്ന് വിളിച്ചിട്ടും ചന്ദ്രികക്ക് മനസ്സായില്ല . കാരണം ചന്ദ്രിക വിചാരിച്ചത് വിനോദ് പോയിട്ട് ചന്ദ്രികയെ സിനിമക്കാർക്ക് വിറ്റതാണ്.സിനിമക്കാർക്ക് കൊടുത്തതാണ്. അങ്ങനെ അവിടെ വെച്ച് അവളുടെ മാനം നഷ്ടപ്പെടുന്നു.അതിനുശേഷം കോഴിക്കോടിന്റെ തെരുവിൽ ഒരു തെരുവ് വേശിയായിവ് ചന്ദ്രിക മാറിയത്.അവിടെ കിടന്നു വീട്ടിലേക്ക് വേണ്ടിയ പണം അയച്ചു കൊടുത്തു. സഹോദരങ്ങളെ രക്ഷപ്പെടുത്തി. അവസാനം വിനോദ് ചോദിച്ചു ചന്ദ്രികെ നീ എന്റെ കൂടെ വരുമോ. ചന്ദ്രിക വിനോദിനോട് പറഞ്ഞ മറുപടി . നിന്നെ നാറുന്നു.നീ കുളിക്കുകയും
നനയ്ക്കുകയും ചെയ്യാത്തവനാണ്. അതുകൊണ്ട് പൊയ്ക്കോ എന്റെ മുമ്പിൽ നിന്ന് എറിഞ്ഞ് ഒടിക്കുകയായിരുന്നു. ആ ദേഷ്യത്തിനാണ് തന്റെ അരികിൽ വെച്ച ചുറ്റിക എടുത്ത് ഇവളുടെ തലക്ക് അടിച്ചു കൊന്നതെന്ന് ഈ പോലിസിന്റെ അടുക്കൽ വിനോദ് പറഞ്ഞത്.പോലീസുകാർ എല്ലാം ഞെട്ടിപ്പോയി.ഒരു വേശ്യാ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് വന്ന ഈ രണ്ട് കഥകൾ പ്രഭു പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണു നനഞ്ഞു.നമ്മൾ ഇവരെ വേശ്യ എന്ന് വിളിക്കുമ്പോൾ ഇവരുടെ ഉള്ളിൽ ഉള്ള നൊമ്പരങ്ങൾ മനസ്സിലാക്കി നമുക്ക് അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാം
ഈശോയുടെ ശമര്യക്കാരിയോടുള്ള (വേശിയോട്)സമീപനം നമ്മെ ഇന്നത്തെ ലോകത്ത് അവഗണിക്കപ്പെടുന്നവരോടും അവമതിക്കപ്പെടുന്നവരോടും എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുന്നു. വേശ്യ-കൾ, നിരസിക്കപ്പെട്ടവ, തെറ്റായ വഴികളിൽ പെട്ടവ – ആരായാലും ഈശോ അവരോടു പെരുമാറിയതുപോലെ നാം പെരുമാറിയാൽ ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം.ആ സ്ത്രീ ഒരു “വേ-ശ്യ” എന്ന ലേബലിന് അടിയിലുള്ളവളായിരുന്നില്ല; അവളുടെ പശ്ചാത്തലം അവളെ ഒരു നിരാശയുടെ ആഴങ്ങളിൽ എത്തിച്ചതായിരുന്നു. ഈശോ അവളെ കുറ്റപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്തില്ല. മറിച്ച്, അവളുടെ സങ്കടങ്ങൾക്കുള്ള ഉത്തരം ആയി അവൻ മാറുകയായിരുന്നു
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല
https://www.facebook.com/jerryjohnsroy