Image

'ദുരന്ത ബാധിതർക്ക് 100 വീട് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

Published on 10 December, 2024
'ദുരന്ത ബാധിതർക്ക് 100  വീട്  നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാർ ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. വാഗ്ദാനം നടപ്പാക്കാൻ സർക്കാർ ഇപ്പോഴും തയാറാണെന്നും കത്തിൽ പറയുന്നു.

വയനാട് ദുരന്തത്തിന് പിന്നാലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ കേരള സർക്കാർ ഇതിന് മറുപടിയൊന്നും നൽകിയില്ലെന്ന് സിദ്ധരാമയ്യ കത്തിൽ പറയുന്നു. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നുവെന്നും വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും സിദ്ധരാമയ്യ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക