കോഴിക്കോട് : ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 ൽ ലുലു നിവിയ ബ്യൂട്ടി ക്വീൻ കിരീടം ദയ സി പപ്പനുംലുലു റോയൽ മിറാജ് മാൻ ഓഫ് ദ ഇയർ പുരസ്കാരം മുഹമ്മദ് നാസീഫ് നജുമുദ്ദീനും സ്വന്തമാക്കി.
ശ്വേത പൂർണ്ണിമ, മുഹമ്മദ് അനസ്സ് എന്നിവർ ഫസ്റ്റ് റണ്ണറപ്പും നസ്രിൻ എം. എൻ, റെഹാൻ മുഹമ്മദ് റഫീഖ് എന്നിവർ സെക്കൻഡ് റണ്ണറപ്പുമായി.
500 ഓളം മത്സരാർഥികളിൽ നിന്നും തിരഞ്ഞെടുത്ത 12 പേരാണ് ഫൈനലിൽ മറ്റുരച്ചത് . ലുലു നിവിയ ബ്യൂട്ടി ക്വീനായി തെരഞ്ഞെടുക്കപ്പെട്ട ദയ സി പപ്പനെ മോഡൽ മുൻസില കിരീടമണിയിച്ചു.
മുഹമ്മദ് നസീഫ് നജുമുദ്ദീന് സിനിമ താരം ആൻസൺ പോൾ മാൻ ഓഫ് ദ ഇയർ പട്ടം സമ്മാനിച്ചു. ഇരുവർക്കും ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഇതുൾപ്പെടെ റണ്ണറപ്പ് വിജയികൾക്കും മറ്റ് പ്രത്യേക വിഭാഗങ്ങളിലുമായി ആകെ മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകിയത്.
ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, ജനറൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺ ദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവരും ഉപഹാരങ്ങൾ സമ്മാനിച്ചു.