Image

കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം കെ രാഘവൻ

Published on 10 December, 2024
കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം കെ രാഘവൻ

മാടായി കോളെജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി രംഗത്ത്. വിവാദം അടിസ്ഥാനരഹിതമാണെന്നും വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു. നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു.

എജ്യൂക്കേഷന്‍ സെന്റര്‍ രൂപീകരിച്ചത് 80 കളില്‍ ആയിരുന്നുവെന്നും മൂന്ന് ഘട്ടങ്ങളായി താന്‍ പ്രസിഡണ്ടായിരുന്നുവെന്നും എം കെ രാഘവന്‍ പറഞ്ഞു. പിന്നീട് സ്വയം അതില്‍ നിന്ന് മാറി. ആറുമാസം മുന്‍പാണ് വീണ്ടും സ്ഥാനത്തേക്ക് വരുന്നതെന്നും എം കെ രാഘവന്‍ ചൂണ്ടിക്കാട്ടി. അതേസമയം നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു. 

മാടായി കോളജില്‍ നിയമനത്തിനായി അഭിമുഖം നടത്തിയത് പിഎസ്‌സി മാനദണ്ഡപ്രകാരമാണെന്നും അഭിമുഖം നടത്തിയത് താനല്ല, സര്‍ക്കാര്‍ നിയോഗിച്ച ജോയിന്‍റ് സെക്രട്ടറിയെന്നും എംകെ രാഘവൻ വ്യക്തമാക്കി. ജോലി കിട്ടാത്തവരെ ചിലര്‍ ഇളക്കിവിടുകയാണെന്നും എംപി കൂട്ടിച്ചേർത്തു.

മാടായി കോളജ് വിഷയത്തില്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരായ നടപടി തെറ്റാണ് ഡിസിസി പ്രസിഡന്‍റിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും, പ്രസിഡന്‍റ് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാടായി കോളജില്‍ സഹോദരിയുടെ മകനായ ധനേഷിനെ ഓഫീസ് അറ്റന്‍റര്‍ തസ്തികയില്‍ നിയമിക്കാന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് രാഘവന്‍ എം.പിക്കെതിരായ കോണ്‍ഗ്രസുകാരുടെ ആരോപണം.

കോളജിലെ ഇന്‍ര്‍വ്യൂവിനെത്തിയ എംകെ രാഘവനെ തടഞ്ഞ പ്രവർത്തകർ‍ക്കെതിരെ ആദ്യം ജില്ലാ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നീട് നിലപാടില്‍ മാറ്റംവരുത്തിയത് ഭരണസമിതി അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക