മലപ്പുറം: താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ സ്വദേശിനിയായ ലക്ഷ്മി ദേവി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി ദേവിയെ തൂങ്ങി മരിച്ച നിലയിലും മകൾ ദീപ്തിയെ അതേ മുറിയിലുള്ള കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.