Image

'ഇന്ത്യ'യുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരട്ടെ; ലാലു പ്രസാദ് യാദവ്

Published on 10 December, 2024
 'ഇന്ത്യ'യുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത വരട്ടെ; ലാലു പ്രസാദ് യാദവ്

പട്ന: ഇന്ത്യ സഖ്യത്തിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വരട്ടെയെന്ന് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്‍റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയിക്കുമെന്നും ലാലു പറഞ്ഞു. 2025 ൽ ബിഹാർ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഖ്യത്തെ നയിക്കാന്‍ താന്‍ തയ്യാറാണ് എന്ന മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ബംഗാളിന് പുറത്ത് മമത പരാജയപ്പെട്ട നേതാവാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോറിന്റെ പ്രസ്താവന.

അതേസമയം കോണ്‍ഗ്രസ് അഹന്ത വെടിയണമെന്ന് ടി എം സി നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് മമതയ്ക്ക് അറിയാം എന്നും കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.

മമതയെ ഇന്ത്യ സഖ്യത്തിന്‍റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പാർട്ടി എംപി കീർത്തി ആസാദിന്‍റെ പരാമർശം. എന്നാൽ മമതയ്ക്ക് വഴങ്ങേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനിടെയാണ് മമതയെ പിന്തുണച്ച് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയത്.

അവസരം ലഭിച്ചാല്‍ ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നായിരുന്നു മമതയുടെ പ്രഖ്യാപനം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക