തിരുവനന്തപുരം പോത്തന്‍കോട് കൊലക്കേസില്‍ 65 കാരിയായ തങ്കമണി ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്കമണിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതി തൗഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.
പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഭിന്നശേഷിക്കാരിയാണ് കൊല്ലപ്പെട്ട തങ്കമണി. മൃതദേഹത്തില്‍ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ തൗഫിഖ് ഷര്‍ട്ടിടാതെ നില്‍ക്കുന്നത് തങ്കമണി ചോദ്യം ചെയ്യിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വാക്കേറ്റത്തിനൊടുവില്‍ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.