എംകെ രാഘവന് എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നു. മാടായി കോളേജ് നിയമന വിവാദത്തെ തുടര്‍ന്ന് എംകെ രാഘവന് എംപിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എംകെ രാഘവന് ചെയര്‍മാനായ മാടായി കോളേജില്‍ ബന്ധുവായ സിപിഎം പ്രവര്ത്തകന് ജോലി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം.
കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തസ്തികയിലേക്ക് പരിഗണിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. എംകെ രാഘവന് പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. നേരത്തെ രാഘവനെ തടഞ്ഞവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തിരുന്നു.
ഇതോടെയാണ് പ്രശ്നം രൂക്ഷമായത്. സമവായത്തിന് വഴങ്ങാതെ ഇന്നലെ കോളേജില്‍ നിയമനം നല്‍കിയതോടെ രാഘവനൊപ്പമുള്ള പാര്‍ട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു. ഇതുകൂടാകതെ എംകെ രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂട്ട രാജി സമര്‍പ്പിച്ചിരുന്നു