ലണ്ടൻ: കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ വിദ്യാർഥിനി അനൗഷ്ക കാലെ.
1815-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ രൂപീകൃതമായ ഈ ഡിബൈറ്റിങ് സൊസൈറ്റി, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും ആദരണീയവുമായ സംവാദ സമൂഹമാണ്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യൻ വംശജ തിരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ ഈസ്റ്റർ 2025 ടേമിലേക്ക് 20-കാരിയായ അനൗഷ്ക കാലേ തിരഞ്ഞെടുക്കപ്പെട്ടത്.

തത്വചിന്തകനും ഇക്കണോമിസ്റ്റുമായ ജോണ്‍ മെയ്നാർഡ് കെയ്ൻസ്, നോവലിസ്റ്റ് റോബർട്ട് ഹാരിസ്, ലോർഡ് കാരൻ ബിലിമോറിയ തുടങ്ങിയ പ്രമുഖർ ഇരുന്നിട്ടുള്ള സ്ഥാനത്തേക്കാണ് അനൗഷ്ക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ചരിത്രപരമായ സംവാദ-സ്വാതന്ത്ര്യ സമൂഹമാണ് കേംബ്രിഡ്ജ് യൂണിയൻ സൊസൈറ്റി. ദക്ഷിണേഷ്യൻ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നേതൃമാറ്റം, സൊസൈറ്റിയുടെ പുതിയ കാലത്തേക്കുള്ള ചുവടുവെപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.