Image

ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനത്തിൽ അഭ്യാസപ്രകടനം; യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി

Published on 11 December, 2024
ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനത്തിൽ  അഭ്യാസപ്രകടനം; യുവാവിന്‍റെ ലൈസൻസ്  റദ്ദാക്കി

ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ ആനന്ദിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. എറണാകുളം വൈറ്റിലയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ആയിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക