Image

'പുരുഷന്മാർക്കും അന്തസുണ്ട്'; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Published on 11 December, 2024
 'പുരുഷന്മാർക്കും അന്തസുണ്ട്'; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം  അനുവദിച്ച്  ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ ആരോപിച്ചത്. 

Join WhatsApp News
josecheripuram 2024-12-11 20:43:03
We have a big problem in our Judiciary system, as we all in our relations with opposite sex, Sex is something comes spontaneously, consensual sex can be held against Male at any time by a female. The question is How do the man prove that it was consensual, The only way is that Let the woman sign a consent form. It may sound weird, but It's needed to keep your balls safe.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക