കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ് എഫ് ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കെട്ടിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതേച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു.
ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.