Image

സ്ത്രീധന നിരോധന നിയമം പക പോക്കലിന് ഉപയോഗിക്കരുത്; കോടതികള്‍ക്കു ജാഗ്രത വേണമെന്ന് സുപ്രീംകോടതി

Published on 11 December, 2024
സ്ത്രീധന നിരോധന നിയമം   പക പോക്കലിന് ഉപയോഗിക്കരുത്; കോടതികള്‍ക്കു ജാഗ്രത വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീധന നിരോധന നിയമം ഭർത്താവിനും ഭർത്താവിന്‍റെ കുടുംബത്തിനുമെതിരെ വൈരാഗ്യം തീർക്കാനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.

 വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിന്‍റെ കുടുംബാങ്ങള്‍ക്കും എതിരെ ഇതിലൂടെ കള്ള കേസുകള്‍ നല്‍കുന്നുവെന്നും സുപ്രീംകോടതി വിമർശിച്ചു.

പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് നിയമം. അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്‍റെയാണ് ഉത്തരവ്. ഗാർഹിക തർക്കങ്ങള്‍ സംബന്ധിയായ കേസുകള്‍ രാജ്യത്ത് വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. കൃത്യമായ തെളിവുകള്‍ ഇല്ലാതെ വ്യാപകമായ രീതിയില്‍ ഭർത്താവിന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരായ നിലയില്‍ നിയമ സാധ്യതകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ വന്നാല്‍ തള്ളിക്കളയണമെന്നും കീഴ്ക്കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക