Image

ചർച്ചവേണോ ചർച്ചുവേണോ (കോരസൺ )

Published on 11 December, 2024
ചർച്ചവേണോ ചർച്ചുവേണോ  (കോരസൺ )

അന്ത്യോക്യൻ പാത്രിയർക്കിസ് അപ്രേംകരിം കേരളത്തിൽ അടുത്തിടെ സന്ദർശനം നടത്തി, യാത്ര വെട്ടിച്ചുരുക്കി പെട്ടന്നുതിരികെപ്പോയി എന്ന വാർത്ത കണ്ടു. മലങ്കര സഭയിലെ അശാന്തി മാറണം എന്നു ചിന്തിച്ചു തുടങ്ങിയത് കേരളത്തിലെ പൊതുസമൂഹമാണ്. കാരണം, ലോകത്തിൽ ഇസ്രായേൽ - പലസ്തീൻ പ്രശനം കഴിഞ്ഞാൽ, ഇത്ര ദീർഘകാലത്തെ അക്കപ്പോരിനു വേദിയായ ഒരു കൂട്ടം വേറെയില്ല. പുറത്തുനിന്നു എരിവുകൂട്ടിക്കൊടുക്കുന്ന സുഹൃത്തുക്കളും, ഇവന്മാർ തമ്മിത്തല്ലി നശിക്കട്ടെ എന്നു സന്തോഷിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട്. എന്നാൽ യഥാർത്ഥ പ്രശ്‍നം എന്താണെന്നും അതിനു പരിഹാരം എന്താണെന്നും രണ്ടുകൂട്ടർക്കും വ്യക്തമായ അറിവുണ്ട്: അറിവുമാത്രം പോരല്ലോ, വകതിരുവും തിരിച്ചറിവും ഉള്ളിൽനിന്നുണ്ടാവേണ്ട  സംഗതിയാണല്ലോ. അതിനു "കൃപ" എന്നു വിശ്വാസികൾ പറയും, അത് ലഭിക്കുകയാണ്, നേടുകയല്ല എന്നും പറയാറുണ്ട്.  

പാത്രിയർക്കിസ് ബാവ കുർബാന അർപ്പിക്കുന്ന സമയം, അദ്ദേഹം കസേരയിൽ അൾത്താരയുടെ ഇടതുഭാഗത്തായി ഒരു കസേരയിൽ ഇരിക്കുകയും ഒരു വൈദികൻ മദ്ബഹായുടെ വലതുഭാഗത്തെ പടിയിൽ നിന്നു വളരെ സ്പുടതയോടേ ലേഖനം വായിക്കുകയും ചെയ്യുന്നതുകണ്ടു. വലതുഭാഗത്തെ വേദവായന പതിവായി ജാതികളുടെ അപ്പോസ്തോലൻ എന്നു വിശേഷിപ്പിക്കുന്ന സെയിന്റ് പോളിന്റെ ലേഖനങ്ങളാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം, ക്രിസ്തുവിനോടുള്ള ബന്ധത്തിൽ വിശ്വസിക്കുന്ന യഹൂദന്മാരുടെയും വിജാതീയരുടെയും ഇടം ഒക്കെ പല ലേഖനങ്ങളിലായി വിവരിക്കുന്നു. അതുകൊണ്ടു എല്ലാ കുർബാനകളിലും ഈ വേദവായന നിർബന്ധമായും ശ്രദ്ധിച്ചു വായിക്കണം എന്നു സഭ ആവശ്യപ്പെടുന്നു. ഇത്തവണത്തെ വായന സെയിന്റ് പോൾ ഗലാത്യ സഭക്ക് എഴുതിയ ലേഖനം 4: 21 മുതൽ ആയിരുന്നു. 

ഈ വായന ശ്രദ്ധിച്ച എല്ലാവർക്കും സൗജന്യമായി ലഭിക്കുന്ന ദൈവകൃപയുടെ ചൂട് സിരകളിലൂടെ സഞ്ചരിച്ചു. നീതി, നിയമം, വിശ്വാസം, പ്രവൃത്തി, കൃപ എന്നീ വിഷയങ്ങൾ സമൃദ്ധമായി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു. ഗലാത്യർ 4:21-31 ബൈബിളിലെ ഭാഗത്തു പോൾ പറയുന്നത്, അടിമത്തത്തിൽ ജനിക്കുന്നതും സ്വാതന്ത്ര്യത്തിലേക്ക് ജനിക്കുന്നതും തമ്മിലുള്ള വ്യത്യാസം. “ഒരു ചിത്രം ആയിരം വാക്കുകൾക്ക് വിലയുള്ളതാണ്” എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗലാത്യരുടെ മനസ്സിൽ തൻ്റെ ആശയം മായാതെ സൂക്ഷിക്കുന്നതിനായി, പൗലോസ് പഴയനിയമത്തിൽ നിന്ന് അറിയപ്പെടുന്ന ഒരു സംഭവത്തെ ന്യായപ്രമാണത്തിൻ്റെയും കൃപയുടെയും കാര്യത്തിന് അനുയോജ്യമായ സന്ദർഭം ഉപയോഗിക്കുന്നു. ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ മനുഷ്യ പ്രയത്നം കൊണ്ടല്ല, ദൈവിക കൽപ്പനയിലൂടെയാണ് ലഭിക്കുന്നതെന്ന് കാണിക്കാൻ പോൾ അബ്രഹാമിൻ്റെ രണ്ട് ഭാര്യമാരായ സാറയുടെയും ഹാഗാറിൻ്റെയും അവരുടെ രണ്ട് ആൺമക്കളുടെയും ജീവിതം കാട്ടിത്തരുന്നു.

ഗലാത്യ ലേഖനം 21 :"എന്നോട് പറയൂ, നിയമത്തിന് കീഴിലായിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ, നിയമം എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയില്ലേ? 22 എന്തെന്നാൽ, അബ്രഹാമിന് രണ്ട് ആൺമക്കൾ ഉണ്ടായി എന്ന് എഴുതിയിരിക്കുന്നു, ഒന്ന് അടിമ സ്ത്രീയിലും മറ്റൊരാൾ സ്വതന്ത്രയായ സ്ത്രീയിലും. 23 അവൻ്റെ പുത്രൻ അടിമ സ്ത്രീയിൽ ജനിച്ചത് ജഡപ്രകാരമാണ്, എന്നാൽ അവൻ്റെ പുത്രൻ സ്വതന്ത്രയായ സ്ത്രീയിൽ ജനിച്ചത് ദൈവിക വാഗ്ദാനത്തിൻ്റെ ഫലമായിട്ടാണ്. 24 ഇവയെ ആലങ്കാരികമായി എടുക്കുന്നു: സ്ത്രീകൾ രണ്ട് ഉടമ്പടികളെ പ്രതിനിധീകരിക്കുന്നു. ഒരു ഉടമ്പടി സീനായ് പർവതത്തിൽ നിന്നുള്ളതാണ്, അടിമകളായിരിക്കേണ്ട കുട്ടികളെ പ്രസവിക്കുന്നു: ഇതാണ് ഹാഗർ. 25 ഇപ്പോൾ ഹാഗാർ അറേബ്യയിലെ സീനായ് പർവതത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ അവളുടെ മക്കളോടൊപ്പം അവൾ അടിമത്തത്തിലായതിനാൽ ഇപ്പോഴത്തെ ജറുസലേം നഗരത്തോട് യോജിക്കുന്നു. 26 എന്നാൽ മുകളിലുള്ള യെരൂശലേം സ്വതന്ത്രയാണ്, അവൾ നമ്മുടെ അമ്മയാണ്.

28 ഇപ്പോൾ സഹോദരന്മാരേ, നിങ്ങൾ യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്തിൻ്റെ മക്കളാണ്. 29 അക്കാലത്ത് ജഡപ്രകാരം ജനിച്ച മകൻ ആത്മാവിൻ്റെ ശക്തിയാൽ ജനിച്ച മകനെ ഉപദ്രവിച്ചു. ഇപ്പോളും അങ്ങനെ തന്നെ. 30 എന്നാൽ തിരുവെഴുത്ത് എന്താണ് പറയുന്നത്? "അടിമയെയും അവളുടെ മകനെയും ഒഴിവാക്കുക, അടിമസ്ത്രീയുടെ മകൻ ഒരിക്കലും സ്വതന്ത്രസ്ത്രീയുടെ മകനുമായി അനന്തരാവകാശത്തിൽ പങ്കുചേരുകയില്ല." 31 അതിനാൽ, സഹോദരന്മാരേ, ഞങ്ങൾ അടിമസ്ത്രീയുടെ മക്കളല്ല, മറിച്ച് സ്വതന്ത്രയായ സ്ത്രീ. 

അബ്രഹാമിൻ്റെ ഭാര്യയായ സാറ വന്ധ്യയായിരുന്നു, അവൾ "ജനതകളുടെ മാതാവ്" ആയിരിക്കുമെന്നും  അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കുമെന്നും ദൈവം അബ്രഹാമിനോട് വാഗ്ദാനം ചെയ്തു, പക്ഷേ സാറ വിശ്വസിച്ചില്ല. അതുകൊണ്ടു അബ്രഹാമിന് തൻ്റെ ഈജിപ്ഷ്യൻ ദാസിയായ ഹാഗാറിൽ ഒരു കുട്ടിയുണ്ടാകാൻ സാറ നിർദ്ദേശിച്ചു. ഹാഗാർ ഇസ്മായേലിനെ പ്രസവിച്ചു. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം അബ്രഹാമിനും സാറയ്ക്കും ഇസഹാക്ക് ജനിച്ചതിനുശേഷം, ഇസഹാക്ക് അബ്രഹാമിൻ്റെ ഏക അവകാശിയായി, ഇസ്മായേലും ഹാഗാറും മരുഭൂമിയിലേക്ക് നാടുകടത്തപ്പെട്ടു, എന്നാൽ ഇസ്മായേൽ തൻ്റേതായ ഒരു വലിയ ജനതയെ ഉയർത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. അതാണ് അറബ് വംശം എന്ന് പിന്നീട് അറിയപ്പെട്ടത്.

ഒരു കാലത്തെ ശരിയെന്നു തോന്നിയ തീരുമാനം ദൈവഹിതമല്ല; അതിൽ അടിമത്തത്തിന്റെ ചങ്ങല തെളിഞ്ഞുനിൽക്കുന്നു, അതിനാൽ അതിനെ ഉപേക്ഷിച്ചു ക്രിസ്തുവിൽ സ്വതന്ത്രരായിരിക്കുക എന്ന വ്യക്തമായ വേദോപദേശമാണ് അപ്പോസ്തോലൻ പോൾ ഗലാത്യരോടു പറഞ്ഞത്, അത് ഇന്ന് മലങ്കര സഭക്കും നൽകപ്പെട്ട സുവിശേഷ വചനമായി തിരിച്ചറിയാം. 

പാരമ്പര്യമനുസരിച്ച്, ഒന്നാം നൂറ്റാണ്ടിൽ (ഏകദേശം 52 എഡി) തോമാശ്ലീഹായുടെ ദൗത്യങ്ങളിൽ നിന്നാണ് സെന്റ് തോമസ് ക്രിസ്ത്യൻ ചരിത്രം ഇന്ത്യയിൽ ഉത്ഭവിച്ചത്.സെൻ്റ് തോമസ് ക്രിസ്ത്യാനികൾക്ക് പേർഷ്യൻ ചർച്ച് ഓഫ് ദി ഈസ്റ്റുമായി കുറഞ്ഞത് ആറാം നൂറ്റാണ്ട് മുതലെങ്കിലും ബന്ധമുണ്ടായിരുന്നു. ആരാധനക്രമ ഉപയോഗത്തിനായി ഇന്ത്യക്കാർ അതിൻ്റെ കിഴക്കൻ സുറിയാനി ഭാഷ പാരമ്പര്യമായി സ്വീകരിച്ചു, ക്രമേണ ആചാരങ്ങളിലും സിദ്ധാന്തങ്ങളിലും സുറിയാനി ക്രിസ്ത്യാനികളായി. 

1599 ലെ ഉദയംപേരൂർ സുന്നഹദോസിനു ശേഷം ഏകദേശം 54 വർഷക്കാലം സെൻ്റ് തോമസ് ക്രിസ്ത്യാനികൾ റോമിൻ്റെ അധിനിവേശത്തിൻ കീഴിലും തുടർന്ന് വിഭജിക്കപ്പെട്ട അവസ്ഥയിലും തുടർന്നു. 1653-ൽ മട്ടാഞ്ചേരിയിലെ കൂനൻകുരിശു സത്യപ്രതിജ്ഞയോടെ, സെൻ്റ് തോമസ് ക്രിസ്ത്യൻ ചർച്ച് മൊത്തത്തിൽ റോമൻ കത്തോലിക്കാ മതത്തോടുള്ള അവരുടെ നിർബന്ധിത വിധേയത്വം അട്ടിമറിക്കുകയും ഇന്ത്യയുടെ ഒരു സഭയെന്ന നിലയിൽ അവരുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും അവരുടെ പൗരസ്ത്യ സഭാ പൈതൃകവും തദ്ദേശീയ സവിശേഷതകളും പുനരുജ്ജീവിപ്പിക്കാനും തീരുമാനിച്ചു. 

പോർച്ചുഗീസ് പീഡനകാലത്ത്, ഇന്ത്യയിലെ സെൻ്റ് തോമസ് ക്രിസ്ത്യാനികൾ അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സഹായത്തിനായി അന്ത്യോക്യയിലെ സിറിയക് ഓർത്തഡോക്സ് ചർച്ചിനോട് അഭ്യർത്ഥിച്ചു, അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസ് ​​1665-ൽ ബിഷപ്പ് ഗ്രിഗോറിയോസ് അബ്ദുൾ ജലീലിനെ ഇന്ത്യയിലേക്ക് അയച്ചു. അങ്ങനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് ചർച്ചുമായുള്ള ബന്ധം 1665 ൽ ആരംഭിച്ചു.  ബിഷപ്പ് ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ മലങ്കര സഭയുടെ പുതിയ നേതാവായി ആർച്ച്ഡീക്കൻ തോമസിനെ ബിഷപ്പ് തോമസ് ഒന്നാമനായി വാഴിച്ചു. മലങ്കര സഭ അടുത്ത രണ്ട് നൂറ്റാണ്ടുകളിൽ പശ്ചിമ സുറിയാനി ആരാധനക്രമവും ആചാരങ്ങളും സ്വീകരിച്ചു. 

അന്ത്യോക്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള മലങ്കര സഭയുടെ ബന്ധം തുടക്കത്തിൽ ആത്മീയമായിരുന്നു, എന്നാൽ അന്ത്യോഖ്യയിലെ സുറിയാനി പാത്രിയർക്കീസ് ​​ഒടുവിൽ ഇന്ത്യൻ സഭയുടെ അധികാരപരിധി അവകാശപ്പെട്ടു. 1912-ൽ മലങ്കര സഭ അതിൻ്റെ സ്വാതന്ത്ര്യത്തെയും അപ്പസ്തോലിക സ്വത്വത്തെയും പ്രതീകപ്പെടുത്തുന്നതിനായി കാതോലിക്കേറ്റ് സ്ഥാപിച്ചു. 1958-ൽ ഇന്ത്യൻ കതോലിക്കാ സഭയുടെ ശരിയായ തലവനായി ഇന്ത്യൻ സുപ്രീം കോടതി അംഗീകരിച്ചു.1934-ൽ സഭയുടെ ഭരണഘടന രൂപീകരിച്ചതിനുശേഷം ഈ സഭയുടെ പേര് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായി മാറി. ഇന്ത്യയിലെ സെൻ്റ് തോമസ് ക്രിസ്ത്യാനികളുടെ സഭയുടെ വിശ്വസ്തരായ യഥാർത്ഥ പിൻഗാമികളും യഥാർത്ഥ തുടർച്ചയും തങ്ങളാണെന്ന് അവർ വിശ്വസിക്കുന്നു. മലങ്കര ഓർത്തഡോൿസ് സഭ  അതിൻ്റെ പ്രാദേശിക നേതൃത്വത്താൽ പൂർണ്ണമായും സ്വയം ഭരിക്കപ്പെടുകയും തദ്ദേശീയവുമാണ്.

1964-ൽ, അന്ത്യോഖ്യായിലെ സുറിയാനി ഓർത്തഡോക്‌സ് പാത്രിയർക്കീസ് ​​കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനോരഹനത്തിനു നേതൃത്വം നൽകി. 1934-ൽ അംഗീകരിച്ച സഭാ ഭരണഘടന സാധുവാണെന്ന് ഇന്ത്യൻ സുപ്രീം കോടതി പ്രഖ്യാപിച്ചു. 2002-ൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ മലങ്കര അസോസിയേഷനിൽ പുതിയ തിരഞ്ഞെടുപ്പ് നടന്നു. മലങ്കര ഓർത്തഡോൿസ് കാതോലിക്കാ  ഔദ്യോഗികവും നിയമാനുസൃതവുമായ മലങ്കര മെത്രാപ്പോലീത്തയാണെന്ന് പ്രഖ്യാപിക്കുകയും ഈ തീരുമാനത്തെ ഒരു വേദിയിലും തർക്കിക്കാൻ കഴിയില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ യാക്കോബായ വിഭാഗം ഈ അസോസിയേഷനിൽ നിന്ന് വിട്ടുനിക്കയും മറ്റൊരു അസോസിയേഷനും ഭരണഘടനക്കും രൂപം നൽകി. 2017 ജൂലൈ 3-ന്, മലങ്കര ഓർത്തഡോൿസ് സഭയുടെ ഭരണഘടന നിയമപരമായി എല്ലാവർക്കും ബാധകമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.മറ്റു സമാന്തര ഭരണം അസാധുവാണെന്നും പ്രഖ്യാപിച്ചു.

സിറിയയിലെ ക്രിസ്ത്യാനികൾ ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമത സേനയുടെ നിയന്ത്രണത്തിൽ അനിശ്ചിതവും അപകടകരവുമായ ഭാവിയെ അഭിമുഖീകരിക്കുന്നുവെന്ന് ഒരു മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകി. നഗരത്തിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ ജനസംഖ്യ, വർഷങ്ങളായി ആഭ്യന്തരയുദ്ധം മൂലം ഗണ്യമായി കുറഞ്ഞു, ഇപ്പോൾ വർദ്ധിച്ചുവരുന്ന ഭീഷണികളും നിയന്ത്രണങ്ങളും ഭയന്ന് പിടിമുറുക്കുന്നു. ഇന്ന്, സിറിയക് ഓർത്തഡോക്സ് സഭ, അർമേനിയൻ ഓർത്തഡോക്സ്, കത്തോലിക്കാ സഭകൾ, അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റ് എന്നിവയും മറ്റുള്ളവരും ഉൾപ്പെടുന്ന സമൂഹം ഏകദേശം 300,000 ആയി ചുരുങ്ങി.പൗരസ്ത്യ ഓർത്തഡോക്സ് പാരമ്പര്യം സിറിയയിൽ പ്രതിനിധീകരിക്കുന്നത് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ഓഫ് അന്ത്യോക്യയാണ്, രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ക്രിസ്ത്യൻ സമൂഹമാണ് അത്. 634-ൽ ലെവൻ്റ് മുസ്ലീം കീഴടക്കുന്നതിന് മുമ്പ്, സിറിയ കിഴക്കൻ ഓർത്തഡോക്സ് ക്രിസ്തുമതത്തിൻ്റെ കേന്ദ്രമായിരുന്നു. 

സിറിയയിൽ വരാനിരിക്കുന്ന ദിവസങ്ങളും ആഴ്‌ചകളും ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഗതിക്ക് നിർണായകമായിരിക്കും,അനിശ്ചിതവും അപകടകരവുമായ ഭാവിയെ അഭിമുഖീകരിക്കുക.ഹോംസ് ആർച്ച് ബിഷപ്പ്ജാ ക്ക് മൗറാദ് പറഞ്ഞു  "ഇത് അലപ്പോയിലെ ക്രിസ്ത്യാനികളുടെ മഹത്തായ ചരിത്രത്തിൻ്റെ അവസാനമാണ്". 2013ൽ കാണാതായ അലപ്പോയിലെ 2 ബിഷപ്പുമാർ രക്തസാക്ഷിത്വം വരിച്ചു എന്നാണ് കരുതുന്നത്. ഇപ്പോൾ സിറിയയുടെ അധികാരം പിടിച്ചെടുത്ത തീവ്ര നിലപാടുകളുള്ള HTS മൈനോരിറ്റിക്കു പൂർണ്ണ സംരക്ഷണം നൽകും എന്ന് പറഞ്ഞിരിക്കുന്നു. അതിനു ന്യായമായ വില ആ സമൂഹം നൽകേണ്ടിവരും. ആ വില കാലക്രമത്തിൽ കൂടിക്കൂടി ഒന്നുകിൽ മതംമാറുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ എന്ന സാഹചര്യത്തിൽ എത്തിക്കും എന്നാണ് മുൻകാല ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. 

ഇത്തരം ഒരു സാഹചര്യത്തിൽ മലങ്കര സഭയിൽ ഇരുകക്ഷികളുമായി തമ്മിലടിച്ചു നിൽക്കാതെ യോജിപ്പിനുള്ള എന്തെങ്കിലും സാധ്യതകൾക്ക് പാത്രിയർക്കിസ് ബാവ തയ്യാറാവും എന്നാണ് എല്ലാവരും കരുതിയത്. ഇന്ത്യയിലെ രാഷ്ട്രീയ നീക്കങ്ങളും കോടതിവിധിയുടെ അടിസ്ഥാന രീതികളും പാത്രിയർക്കിസ് ബാവയെ ധരിപ്പിക്കാൻ പോയ രണ്ടു ബിഷോപ്പൻമാർ മാർ നിക്കോളോവോസും മാർ അത്തനാസിയോസും പാത്രിയർക്കിസ് വാഴിച്ചവരും സമാധാന ശ്രമങ്ങളിൽ നിലപാടുകൾ എടുത്തു മലങ്കര ഓർത്തഡോൿസ് സഭയിൽ ഇപ്പോൾ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നവരുമാണ്. സിറിയയിലെ അസമാധാനത്തിന്റെ തീച്ചൂളയിൽ നിന്നും മറ്റുള്ളവർക്ക് സമാധാനം കൊടുക്കാൻ കഴിയണമായിരുന്നു. ഓർത്തഡോൿസ് കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് മൂന്നാമൻ, സമാധാനത്തിനുള്ള വെള്ളക്കൊടി കാട്ടുകയും , ഇന്ത്യൻ സുപ്രീം കോടതി സഭ ഒന്നായിപ്പോകണം എന്ന അന്ത്യശാസന നൽകുകയും ചെയ്തു. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ ഇന്ന് ക്രിസ്തീയ സമൂഹത്തിന് വെല്ലുവിളിയായി വളരെവേഗം ഉയരുകയാണ്. ഒന്നിച്ചുനിൽക്കുന്നതു സാക്ഷ്യത്തിനായുള്ള ആദർശപരമായ കാഴ്ചപ്പാടല്ല; പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പാണ് എന്ന ബോധ്യം ഇനിയും എന്നാണ് ഉണ്ടാവുക എന്നറിയില്ല. ചെറുപ്പക്കാർ ഒന്നടങ്കം നാടുവിട്ടുപോകുന്നു, ആർക്കും പള്ളിരാഷ്ട്രീയത്തിൽ വലിയ ആത്മാർത്ഥയില്ല, താൽപ്പര്യവുമില്ല. കേരളത്തിൽ ശൂന്യമായിക്കിടക്കുന്ന വീടുകൾപോലെ അനാഥമായ പള്ളികളും താമസിയാതെ കാണാൻ കഴിയും.   

എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും എറിട്രിയൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും കോപ്റ്റിക് സഭയിൽ നിന്ന് ഉത്ഭവിച്ചതായി കണക്കാക്കപ്പെടുന്നു, കാരണം അവ ഒരേ അലക്സാണ്ട്രിയൻ ആരാധനാക്രമം പങ്കിടുകയും വിശാലമായ ഓറിയൻ്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ ഭാഗവുമാണ്, കോപ്റ്റിക് സഭ ഒരു പ്രമുഖ സഭയായി കാണപ്പെടുന്നു. ഈ ഗ്രൂപ്പിനുള്ളിൽ; എറിത്രിയ സ്വാതന്ത്ര്യം നേടിയപ്പോൾ, എറിട്രിയൻ ഓർത്തഡോക്സ് സഭയ്ക്ക് കോപ്റ്റിക് പോപ്പ് ഷെനൂദ മൂന്നാമൻ്റെ പിന്തുണയോടെ ഓട്ടോസെഫാലി (സ്വയം ഭരണം) ലഭിച്ചു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും എറിത്രിയൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ചും ഒരേ വിശ്വാസങ്ങളും ആരാധനക്രമവും ചരിത്രവും പങ്കിടുന്ന ഓറിയൻ്റൽ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗങ്ങളാണ്, അടിസ്ഥാനപരമായി, അവ ഒരേ വിശ്വാസമാണ്, എന്നാൽ അവയുടെ വ്യത്യസ്ത രാജ്യങ്ങൾ കാരണം പ്രത്യേക ഭരണ ഘടനയുണ്ട്. ഇങ്ങനെയാണ് കിഴക്കൻ യൂറോപ്പിലെ  ഓർത്തഡോൿസ് സഭകളും സ്വതന്ത്രമായ സംവിധാങ്ങളായാണ് പൊരുത്തപ്പെട്ടുപോകുന്നത്.

സമാധാന ശ്രമങ്ങൾ തള്ളിക്കളഞ്ഞു പാത്രിയർക്കിസ് അടിച്ചേൽപ്പിക്കുന്ന സമാന്തരഭരണം ഒരു വലിയ വ്യവഹാരത്തിനാണ് വഴിമാറുന്നത്. ഒരിക്കലും ഇന്ത്യൻ ന്യായവ്യവസ്ഥിതിയിൽ ഇത്തരം ഒരു നീക്കത്തിന് പിന്തുണ ലഭിക്കില്ല എന്നറിയാമായിരുന്നിട്ടും അശാന്തിയുടെ വിത്തുകൾ വിതക്കുന്ന രീതി പൊറുക്കാനാവാത്ത  തെറ്റുതന്നെയാണ് എന്ന് കാലം തെളിയിക്കും. സുറിയാനി ക്രിസ്ത്യാനികൾ തമ്മിലുള്ള നൂറ്റാണ്ടുകൾ നീണ്ടുനിന്ന കുടിപ്പകയിൽ ലക്ഷക്കണക്കിനു അഫ്‌ഗാൻ സുറിയാനി ക്രിസ്ത്യാനികൾ നാമവിശേഷമായിപോയ ചരിത്രം ഓട്ടോമൻ ചരിത്ര രേഖകളിൽ ഉണ്ട്. അങ്ങനെ ഭാരതത്തിലെ ഓർത്തഡോൿസ് പാരമ്പര്യത്തിന്റെയും അന്തകനായി സുറിയാനി പാത്രിയർക്കിസ് രേഖപ്പെടുത്താനിടയാകരുത്. 
 

എല്ലാ ബഹുമാനത്തോടെയും ആദരവോടെയും ഭാരതത്തിലെ ഓർത്തഡോൿസ് സഭകളെ സ്വതന്ത്രമായി നിൽക്കാൻ അനുവദിച്ചാൽ പറയുന്ന സുവിശേഷം പൂർണ്ണമാകും. മലങ്കരയിൽ സമാധാനം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എല്ലാകുടുംബങ്ങൾക്കും അങ്ങോട്ടും ഇങ്ങോട്ടും ബന്ധങ്ങൾ ഉണ്ട്. പരസ്പരം മെത്രാന്മാരും വൈദികരും ആദരവോടെ പെരുമാറുകയും ചെയ്യുന്നുണ്ട്. ഒന്നായി പള്ളിയിൽ പോയ ദിനങ്ങൾ ഇന്നും ഓർമ്മിച്ചെടുക്കാൻ ഉണ്ടാവും. എന്തിന്റെ പേരിലാണ് വിഘടിച്ചുനിൽക്കുന്നതു എന്ന് അറിയാം. അത് ഒരു പോയിന്റിൽ മാത്രം, പാത്രിയർക്കിസ് ബാവ സ്വന്തം ആടുകളെ അന്വേഷിച്ചു അവരെ കരുതുക. മലങ്കരസഭയിലെ അവകാശ അധികാരങ്ങൾ ഉപേക്ഷിക്കുക. മലങ്കരയിൽ സമാധാനം തനിയെ ഉണ്ടായിക്കൊള്ളും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവമക്കൾ എന്നു വിളിക്കപ്പെടും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും." 

Join WhatsApp News
Orthodox 2024-12-11 13:45:01
Thank you Korason. There are about 22 Orthodox Churches in the world. All of them are Autonomous and auto cephalous. But the Patriarch and his supporters claim that the Malankara Orthodox Church is not autonomous. The Malankara Church should be governed by an Arab Bishop. It is not going to happen. Malankara Nasranis will never accept an Arabi as our Primate.
Mini 2024-12-11 14:39:57
Thank you for this post.
Joseph Kuriappuram 2024-12-11 15:52:57
Just Indian Othodox version
JOHNY 2024-12-11 16:36:38
വിശ്വാസികൾക്കും സാദാ വൈദികർക്കും യോജിച്ചു പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. അതിന്റെ ഉദാഹരണം ഇന്ത്യക്കു വെളിയിൽ പ്രത്യേകിച്ച് അമേരിക്കയിൽ രണ്ടു കൂട്ടരും ഒരേ പള്ളിയിൽ പോകുന്നത് . എന്നാൽ എഴുപതിലേറെ (രണ്ടു വിഭാഗത്തിലും കൂടെ) വരുന്ന ചുവന്ന നയിറ്റിയും ഇട്ടു, മത്തങ്ങാ തൊപ്പിയും ഏഴടി പൊക്കമുള്ള വടിയും കുരിശും പിടിച്ചു ലോകം കറങ്ങുന്ന മെത്രാന്മാർ ഒരിക്കലും യോജിച്ചു പോകാൻ സമ്മതിക്കില്ല. സിറിയയിൽ (എന്ന് വിശ്വസിക്കുന്നു) ഇരിക്കുന്ന പാത്രിയര്കീസിനു കാശ് മുടങ്ങാതെ കിട്ടണമെന്നല്ലാതെ കേരളത്തിൽ കിടന്നു തമ്മിൽ അടികൂടുന്നതിനു അദ്ദേഹം എന്ത് പിഴച്ചു
Capt. Philip 2024-12-11 17:46:12
Thahks Korason. God Bless you .
Kavil 2024-12-11 19:48:25
ഈ സഭകൾ ഒന്നിക്കുന്നതിന് വിശ്വാസികൾക്ക് ഒരു പ്രശ്ന വുമില്ല. ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം. പക്ഷെ ഉലക്കയുമായി കുപ്പായത്തൊഴിലാളികൾ നിൽക്കയല്ലേ തമ്മിലടിപ്പിക്കാൻ . ഇവർ ഒന്നിച്ചാലും ശരിയാകില്ല .ഇത് ശാപം കിട്ടിയ സഭകളാണ്. കോരസൺ കുറെചരിത്രമെഴുതി ബോറടിപ്പിച്ചു ഒന്നിപ്പിക്കാൻ വല്ല മാർഗ്ഗവും എഴുതിയോ? ഇല്ല . നേരേമറിച്ച് യോജിപ്പിക്കാൻ നിങ്ങൾ ബാവയുമല്ല .ബാവ വിചാരിച്ചിട്ടു നടക്കാത്തത് നമ്മൾ വിചാരിച്ചാൽ നടക്കുമോ? ഇനിയും പള്ളി പിടുത്തം നിർത്തിയില്ലെങ്കിൽ സ്നേഹത്തിൻ്റെ പേർ പറയുവാൻ ലജ്ജവേണം ' കഷ്ടം .പുറജാതികൾ പോലും വെറുത്തു തുടങ്ങി ഈ കപടനാടകവും കപട സ്നേഹവും ' കസേരയും അധികാരവും വിട്ടു കൊടുക്കുവാൻ ബെൻസിൽ കറങ്ങുന്ന ആത്മീയ നേതാക്കൾ സമ്മതിക്കില്ല . ഇനി എങ്ങനെയും പോകട്ടെ .വിശ്വാസിക ളോട് പറയുവാനുള്ളത് അവരേക്കാൾ മുന്നിൽ നിങ്ങൾ സ്വർഗ്ഗത്തി ലെത്തും
josecheripuram 2024-12-11 20:01:49
What is a Church? It's a Building, It's only CH--CH. The letters missing is ,What makes a CHURCH.
The Truth 2024-12-11 21:08:00
ഇശ്മായേലിന്റെ സന്തതികളാണ് അറബ് വംശജർ എന്ന ധാരണ തികച്ചും തെറ്റാണ്. ഇസഹാക്കിന്റെ ജനന ശേഷം ഇശ്മായേലിനെ പുറത്താക്കിയപ്പോൾ പാർത്തത് പാരാൻ മരുഭൂമിയിലാണ്.അത് ഈജിപ്റ്റിന് പോകുന്നവഴിക്കാണ്. ഇശ്മായേലിന്റെ പിതാവ് അബ്രഹാമും മാതാവ് ഈജിപ്റ്റ് കാരിയുമാണ്. ഇശ്മായേലിന് ഭാര്യയെ ലഭിക്കുന്നതും ഈജിപ്റ്റിൽ നിന്നാണ്. ഇശ്മായേലിന്റെ സന്തതികൾ ഹവീല മുതൽ അശൂരിലേക്ക് പേകുന്നവഴിയിൽ ഈജിപ്റ്റിന് കിഴക്കുള്ള ശൂർ ദേശത്തുപാർത്തു എന്നാണ് ഉൽപ്പത്തി പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഇവിടെ എവിടെയാണ് അറബ് ബന്ധം പറയുന്നത്.
josecheripuram 2024-12-11 22:30:31
"Motham Asambhamagalanu"
നിരീശ്വരൻ 2024-12-11 23:18:36
ദേഹം അനങ്ങാതെ ഇരുന്നു തിന്നു ചീർത്തു കൊഴുത്തു വേഷം കെട്ടിയാടുന്ന ഇവന്മ്മാരെ തലയിലേറ്റി നടന്നു ലേഖനങ്ങളും കവിതകളും എഴുതി ഇവരുടെ അംഗീകാരത്തിനായി നടക്കുന്ന വിഡ്ഢികളെ നിങ്ങൾക്ക് അയ്യോ കഷ്ടം.
Biblicist 2024-12-12 01:31:18
In light of Galatians 4:21-31, the distinction between the Orthodox Church and the Calvinist Church can be viewed through Paul’s allegory of Hagar and Sarah. Here’s how this comparison might apply: Orthodox Church (Hagar - Law and Works) The Orthodox Church emphasizes tradition, liturgy, sacraments, and synergy (cooperation between human effort and God’s grace) for salvation. This can be seen as paralleling Hagar, who represents the covenant of Mount Sinai—a system of bondage tied to human effort. While the Orthodox Church values grace, it also places significant weight on participation in the sacramental system, fasting, prayers, and adherence to holy tradition. This could resemble trying to secure inheritance through works or “the flesh.” Reformed Church (Sarah - Grace and Promise) The Reformed Church aligns more closely with Sarah, who symbolizes the covenant of grace and freedom. Calvinists emphasize salvation as entirely the work of God’s promise, received through faith alone. This is like Isaac, the child of promise, born not by human effort but by God’s power. Calvinists reject the idea of human effort contributing to salvation, focusing instead on God’s sovereignty, election, and the believer’s freedom in Christ. The Galatians 4 Application: Paul’s warning is clear: salvation does not come through the old covenant (symbolized by Hagar and slavery) but through the new covenant (symbolized by Sarah and freedom). Applied here: • The Orthodox Church might risk falling into the pattern of relying on “the law” (traditions, sacraments, and works) as a means to secure salvation. This could mirror Ishmael’s birth “according to the flesh.” • The Reformed Church, on the other hand, stands firmly on God’s promise and grace, reflecting Isaac’s birth “through the Spirit.” Paul’s conclusion—“Cast out the slave woman and her son”—is a call to reject any system that enslaves believers to works-based salvation and to live as children of the promise, free in Christ.
M A George 2024-12-12 04:22:24
കോരസൺ പറയുന്നത് പാത്രിയർക്കീസ് മലങ്കരയിലേക്ക് പോരെണ്ടാ ഇവിടത്തെ കാര്യങ്ങൾ ഞങ്ങൾ തന്നെ നോക്കി കൊള്ളാം. സുപ്രീം കോടതി വിധി മാനിച്ച് പാത്രിക്കീസ് ബാവ ദേവലോകത്തെ കാതോലിക്കാ ബാവയെ അംഗീകരിക്കുക എന്നിട്ട് അങ്ങയുടെ കീഴിലുള്ള വിശ്വാസികളോട് കാതോലിക്കാ ബാവയുമായി സഹകരിച്ച് ഒന്നാകുവാൻ പറയുക. ഇക്കാര്യം പറയുന്നതിന് ഇത്രമാത്രം നീട്ടിപ്പിടിച്ച് എഴുതേണ്ട കാര്യമില്ലായിരുന്നു.
Panicker Oommen 2024-12-12 14:39:40
ഇപ്പോൾ, തുർക്കിയിലും, സിറിയയിലും, ലെബനോനിലും, ജർമനിയിലും, ഗ്വാട്ടിമാലയിലും, അമേരിക്കയിലും ആകെകൂടി അപ്രേം കരിം പാത്രിയര്കീസിന്റെ കീഴിൽ ഉള്ളത് ൨ ലക്ഷം കുഞ്ഞാടുകൾ മാത്രം! അത് കൊണ്ട് കഞ്ഞി കുടിച്ചു പോകാൻ തികയില്ല! തന്നെയും അല്ല, കേരളത്തിൽ നാല്-അഞ്ചു ലക്ഷം യാക്കോബായ അടിമ കുഞ്ഞാടുകൾ അപ്രേം കരിം പാതിരിയുടെ ചെരുപ്പ് നക്കാനും തയ്യാർ! അപ്പോൾ, അവരെ ഉപേക്ഷിക്കാനും, അദ്ദേഹത്തിന് കഴിയുന്നില്ല. കഞ്ഞി കുടിച്ചു പോകണമല്ലോ? ആഫിയന്തര കലഹവും, മുസ്ലിം ഫീകരതയും കാരണം, അപ്രേം കരിം പാത്രിക്കു മേൽ പറഞ്ഞ രാജ്യങ്ങളിൽ പോകാനും പറ്റുന്നില്ല! അപ്രേം കരിം പാതിരി, ഇപ്പോൾ ചെകുത്താനും കടലിനും ഇടയിൽ ആണ്! ആകെ കൂടിയുള്ള ഏക ആശ്വസം , ഒരു അമേരിക്കൻ പാസ്‌പോർട്ടിന്റെ സഹായത്താൽ, അമേരിക്കയിലെ ന്യൂ ജേർസിയിൽ താമസിക്കാം എന്ന് മാത്രം! കേരളത്തിൽ "അന്തിയോക്കിയ മലങ്കര ബന്ധം നീണാൾ വാഴട്ടെ" എന്ന് നീട്ടി മുദ്രാ വാക്യം വിളിക്കുന്ന, അജ്ജരായ "അന്തിയോക്കിയ ഭക്തന്മാർ" എന്ത് അറിയുന്നു, എലിയുടെ പ്രാണ വേദന?
Be Christian first 2024-12-12 22:47:33
ഓർത്തഡോക്സുകാരുടെ കമന്റുകൾ വായിക്കാൻ ലജ്ജ തോന്നുന്നു. നിങ്ങൾ ക്രിസ്ത്യാനികളാണോ അതോ വെറുപ്പിന്റെ വക്താക്കളാണോ? പാത്രിയർക്കീസിനെയും മറ്റെല്ലാ ക്രൈസ്തവ മേലധ്യക്ഷരെയും ബഹുമാനിക്കണമെന്നത് ബാലപാഠം. പാത്രിയർക്കീസിന്റെ കീഴിൽ നിക്കണോ എന്നത് വേറൊരു കാര്യം. മനസ്സിൽ ഇത്രയധികം വെറുപ്പ് ആണോ നിങ്ങളുടെ സഭയിൽ പഠിപ്പിക്കുന്നത്? എന്ന് മുതലാണ് തോമ്മാ ശ്ലീഹായ്ക്ക് കേരളത്തിൽ സിംഹാസനം ഉണ്ടായത്? അതിനു മുൻപ് എന്തായിരുന്നു സ്ഥിതി?
Atheist 2024-12-12 23:24:04
Religious people are still living in slavery. Don’t spend your time here. They don’t know the meaning of freedom. Just start thinking and you will be free.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക