Image

24 പേജ് കത്തെഴുതി ജീവനൊടുക്കി യുവാവ് ; നിയമങ്ങളെല്ലാം സ്ത്രീകള്‍ക്ക് വേണ്ടി, ഈ വ്യവസ്ഥ കാരണമാണ് മകന്‍ ജീവനൊടുക്കിയതെന്ന് പിതാവ്

Published on 11 December, 2024
 24 പേജ് കത്തെഴുതി ജീവനൊടുക്കി യുവാവ് ;  നിയമങ്ങളെല്ലാം സ്ത്രീകള്‍ക്ക് വേണ്ടി, ഈ വ്യവസ്ഥ കാരണമാണ്  മകന്‍ ജീവനൊടുക്കിയതെന്ന്  പിതാവ്

ബംഗളുരുവില്‍ ജോലി ചെയ്തുവരികയായിരുന്ന ടെക്കി യുവാവ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ കുറിപ്പെഴുതി വെച്ച ശേഷം ജീവനൊടുക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ രാജ്യത്ത് പുരുഷന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ യുവാവിന്റെ മരണത്തില്‍ നീതി നേടി കുടുംബവും രംഗത്തെത്തി.

ഇന്ത്യയിലെ നിയമങ്ങള്‍ എപ്പോഴും സ്ത്രീകള്‍ക്ക് അനുകൂലമാണെന്നും പുരുഷന്‍മാരെ പരിഗണിക്കുന്ന നിയമവ്യവസ്ഥയല്ല രാജ്യത്തെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് യുവാവിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബംഗളുരുവില്‍ ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് (34) എന്ന യുവാവാണ് ജീവനൊടുക്കിയത്.

24 പേജുള്ള കുറിപ്പ് ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ എഴുതിവെച്ച ശേഷമാണ് അതുല്‍ ജീവനൊടുക്കിയത്. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന അതുല്‍ ഭാര്യയുമായി പിരിഞ്ഞ്  ഒറ്റയ്ക്കായിരുന്നു താമസം. ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്ന് അതുല്‍ അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നു.

അതുല്‍ നിരാശനായിരുന്നുവെന്നും തന്റെ കഷ്ടപ്പാടുകള്‍ കുടുംബത്തെ അറിയിക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചിരുന്നുവെന്നും അതുലിന്റെ പിതാവായ പവന്‍ കുമാര്‍ പറഞ്ഞു. ‘മധ്യസ്ഥ കോടതിയിലെ ഉദ്യോഗസ്ഥര്‍ നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്ന് അതുല്‍ ഞങ്ങളോട് പറയുമായിരുന്നു. 40 ഓളം തവണ ജൗന്‍പൂരില്‍ നിന്ന് അവന് ബംഗളുരുവിലേക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുലിന്റെ ഭാര്യ ഓരോ തവണയും ഓരോ പരാതികളുമായാണ് രംഗത്തെത്തിയത്. ഇതെല്ലാം അവനെ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ അവന്‍ ഞങ്ങളോട് ഒന്നും തുറന്നുപറഞ്ഞിരുന്നില്ല,’ എന്ന് അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന ദിവസം പുലര്‍ച്ചെ ഒരുമണിക്ക് ഇളയസഹോദരന് അതുല്‍ ഒരു ഇമെയില്‍ അയച്ചിരുന്നു. ഇതിലൂടെയാണ് മരണവിവരം തങ്ങള്‍ അറിഞ്ഞതെന്നും അതുലിന്റെ പിതാവ് പറഞ്ഞു. അതുല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥയിലെ പാളിച്ചകളാണ് തങ്ങളുടെ കുടുംബത്തിന്റെ ഈവയസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘അതുലിന്റെ ഭാര്യ ഞങ്ങള്‍ക്കെതിരെയും പരാതികള്‍ നല്‍കിയിട്ടുണ്ട്. യുക്തിയ്ക്ക് നിരക്കാത്ത ആരോപണങ്ങളാണ് അവ. ഈ നിയമവ്യവസ്ഥയാണ് ഞങ്ങളെ പരാജയപ്പെടുത്തിയത്. ഈ നിയമവ്യവസ്ഥ കാരണമാണ് ഞങ്ങളുടെ മകന്‍ ജീവനൊടുക്കിയത്. ഞങ്ങള്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വന്നു. ഞങ്ങളുടെ പിരിമുറുക്കം കണ്ട് അതുല്‍ ഒരുപാട് വിഷമിച്ചു,’ പിതാവ് പറഞ്ഞു.

Join WhatsApp News
josecheripuram 2024-12-11 21:08:15
When women were suppressed for a long era, now they got the freedom to react, it's the law of motion, to every action there will be an equivalent and opposite reaction. The more action happens, the reaction are much more.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക