കൊല്ലം:കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യ ബസില്‍ നായയെ കയറ്റിയതിനെ തുടർന്ന് സംഘർഷം. ഇന്നലെ വൈകിട്ടാണ് സംഭവം.
പുത്തൂരില്‍ നിന്നാണ് രണ്ടു യുവാക്കള്‍ നായുമായി ബസില്‍ കയറിയത്. ബസില്‍ തിരക്കുള്ളതിനാല്‍ നായയെ കയറ്റരുതെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും യുവാക്കള്‍ ചെവിക്കൊണ്ടില്ല.
ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളും ഇത് ചോദ്യം ചെയ്തുതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. സംഭവത്തില്‍ കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി.