രാജസ്ഥാനിലെ ദൗസയിൽ 5 വയസ്സുകാരൻ കുഴൽ കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. ഭൂമിക്കടിയിൽ, 150 അടി താഴ്ചയിലുള്ള ആര്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിനപ്രയത്നത്തിലാണ് രക്ഷാ പ്രവർത്തകർ. ട്യൂബ് വഴി ഓക്സിജൻ നൽകിയാണ് രക്ഷാപ്രവർത്തനം. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനവും എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചുവരികയാണ്. കുട്ടിയുടെ അടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർ തൊട്ടടുത്ത് മറ്റൊരു കുഴി എടുക്കുന്നുണ്ട്.
തിങ്കളാഴ്ച മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. കൃഷിയിടത്തിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ 150 അടി താഴ്ചയിലുള്ള കിണറ്റിൽ കുട്ടി വീഴുകയായിരുന്നു . സ്ഥലത്ത് 160 അടി താഴ്ചയിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. അതിനാൽ 150 അടിയിൽ അധികം കുഴിക്കുന്നത് വെല്ലുവിളിയാണ്. കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച കുഴൽ കിണർ അടക്കാത്തതാണ് അപകടത്തിന് കാരണം
English Summary:
"The inability to obtain clear camera footage remains a challenge; praying with hope for the life of the little one, Dausa."