കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കാബൂളിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തിലാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹഖാനിയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴച്ച കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിലാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടത്. സംഭവം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രാലയത്തിനുള്ളില്‍ സ്‌ഫോടനം ഉണ്ടായതായും ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതായുമാണ് അധികൃതര്‍ അറിയിച്ചത്.