ക്രിസ്മസ്- ന്യൂയർ സീസണിലെ തിരക്കു കുറയ്ക്കുന്നതിന്‍റെ ഭാഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ സഹായകരമാകും. മുംബൈ എൽടിടിയിൽ നിന്ന് കൊച്ചു വേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 19,26, ജനുവരി 2 ,9 തിയതികളിലായി വൈകിട്ട് നാലു മണിക്ക് മുംബൈ എൽടിടിയിൽ നിന്ന് കൊച്ചു വേളിയിലേക്ക് ട്രെയിൻ യാത്ര ആരംഭിക്കും.
ഡിസംബർ 21, 28, ജനുവരി 4, 11 തിയതികളിലായി വൈകിട്ട് 4.20 ന് കൊച്ചു വേളിയിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചും ട്രെയിനുകളുണ്ട്. കോട്ടയം വഴി തിരുവനന്തപുരം കൊച്ചു വേളിയിലെത്തുന്ന വിധത്തിലാണ് ട്രെയിൻ സർവീസ്.
English Summary:
"Christmas-New Year travel rush; special train from Mumbai to Kerala."