Image

പ്രേക്ഷക പ്രശംസനേടി ‘വെളിച്ചം തേടി’

എൻസി Published on 17 December, 2024
പ്രേക്ഷക പ്രശംസനേടി ‘വെളിച്ചം തേടി’

 

തിരുവനന്തപുരം:വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ മികച്ച പ്രമേയവും തിരക്കഥയുമായി 29-ാമത് ഐഎഫ്എഫ്‌കെയിൽ  റിനോഷൻ സംവിധാനം ചെയ്ത വെളിച്ചം തേടി എന്ന സിനിമ ശ്രദ്ധ നേടി. സംഭാഷങ്ങളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണു സിനിമയുടെ പ്രത്യേകത. 

ഒരമ്മയുടെ മക്കളാണെങ്കിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന അർദ്ധസഹോദരങ്ങളുടെ വ്യത്യസ്ത കാഴ്ച്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്രയോണുകൾ കൊണ്ടെഴുതിയ ടൈറ്റിൽ സിനിമയുടെ പൂർണ്ണമായ അർത്ഥത്തെ സൂചിപ്പിക്കുന്ന അടയാളമാണ്. 2020 ൽ പുറത്തിറങ്ങിയ ദി ബട്ടർഫ്ളൈസ് ഹാവ് ഡൈഡ് ആണ് റിനോഷന്റെ ആദ്യ ചിത്രം. ഫസ്റ്റ് ഫൈവ് ഡേറ്റ്‌സ് 2023 ലെ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചിരിക്കുന്നു. നാളെ ചിത്രത്തിന്റെ മേളയിലെ അവസാന പ്രദർശനം വൈകിട്ട് ആറിനു ന്യൂ തിയേറ്ററിൽ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക