Image

സ്ത്രീ ചലച്ചിത്രകാരികളുടെ ചരിത്രം പോരാട്ടത്തിന്റേതെന്ന് ഓപ്പൺ ഫോറം

Published on 17 December, 2024
സ്ത്രീ ചലച്ചിത്രകാരികളുടെ ചരിത്രം പോരാട്ടത്തിന്റേതെന്ന് ഓപ്പൺ ഫോറം

 

തിരുവനന്തപുരം: സമൂഹത്തിലെ പുരുഷാധിപത്യത്തെയും വ്യവസ്ഥിതികളെയും ചോദ്യം ചെയുന്ന സ്ത്രീ ചലച്ചിത്രകാരിമാരുടെ ചരിത്രം പോരാട്ടത്തിന്റേതാണെന്ന് ഓപ്പൺ ഫോറം. ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയിൽ നടന്ന ചർച്ചയിൽ സംവിധായകരായ ഇന്ദു ലക്ഷ്മി, ശോഭന പടിഞ്ഞാറ്റിൽ, ശിവരഞ്ജിനി ജെ, ആദിത്യ ബേബി എന്നിവർ പങ്കെടുത്തു. ശ്രീദേവി പി അരവിന്ദ് ചർച്ച നയിച്ചു.

സ്ത്രീകളുടെ ഭാഷ തന്നെ പോരാട്ടത്തിന്റേതാണ്. സ്ത്രീയോ പുരുഷനോ എന്നതിനപ്പുറം കലയാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നു സംവിധായകർ പറഞ്ഞു. ഉള്ളിലെ മുറിവുകളിലേക്കുള്ള തിരിച്ചുപോക്കാണ് പലപ്പോഴും സിനിമ. എഴുത്ത് ശക്തിയാകുന്നത് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു.

ഓരോ കഥാപാത്രങ്ങളിലും തങ്ങളുടേതായ ഒരു കണം എപ്പോഴും സ്ത്രീ സംവിധായകർ അവശേഷിപ്പിക്കുന്നു. കാഴ്ചക്കാരിൽ നിന്നും നിർമാതാവിലേക്കുള്ള യാത്രയായും ചിലർക്ക് സിനിമ മാറി. വ്യക്തികളും അവരുടെ സൗഹൃദങ്ങളും കടന്നുപോയ അനുഭവങ്ങളുടെയും മനസിനെ സ്പർശിച്ച നിമിഷങ്ങളുടെയും ദൃശ്യവിഷ്‌കാരമായാണ് പലപ്പോഴും സിനിമകൾ മാറുന്നതെന്നും സംവിധായകർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക