മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും ഭരണപാടവവുമുള്ള മുഖ്യമന്ത്രിമാരിൽ ഒരാൾ എന്നാണ് ഈ ആഴ്ച കേരളത്തിൽ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞത്
ഇന്നലെ നീതി ആയോഗ് മുൻ സി ഇ ഓ അമിതാഭ് കാന്ത് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയിരുന്നു. ഇത്രയും ഇച്ഛാശക്തിയും ദീർഘവീക്ഷണവും കൃത്യനിർവഹണ ശേഷിയുമുള്ള രാഷ്ട്രീയ നേതാക്കൾ അതിവിരളം ആണെന്ന് അമിതാഭ് കാന്ത് പറഞ്ഞത് ..
മറ്റൊരു മുതിർന്ന ഐ എ എസ് നേതാവ് കഴിഞ്ഞ ആഴ്ച, ദേശീയ പാതയും ഗെയിൽ ഗ്യാസ് പൈപ് ലൈനും ഉൾപ്പടെ പദ്ധതികൾ പിണറായി വിജയൻ ആയത് കൊണ്ട് മാത്രം സാധ്യം ആയത് ആണ്, ആർജ്ജവത്തോടെ വലിയ പദ്ധതികൾ പൂർത്തിയാക്കുന്ന ‘മാൻ ഓഫ് ബിഗ് പ്രൊജക്ട്സ്’ ആണ് പിണറായി വിജയൻ എന്ന് പറഞ്ഞിരുന്നു..ഈ ലേഖകൻ മുൻ ചീഫ് സെക്രട്ടറി ഡോക്ടർ ബാബു പോൾ സാറിനെ പങ്കെടുപ്പിച്ചു പ്രോഗ്രാം സംഘടിപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോഴും യുട്യൂബിൽ ഉണ്ട് കേരളം കണ്ട മികച്ച ഭരണാകാരിയാണ് പിണറായി വിജയൻ ആണ് എന്നത് തന്റെ ഐ എ എസ് അനുഭവത്തിൽ ഉള്ളത്(ഇലെക്ട്രിസിറ്റി മന്ത്രിആയിരുന്നപ്പോൾ ബാബു പോൾ സാറിന് ഒന്നിച്ചു പ്രവർത്തിക്കാൻ പറ്റി )
മുഖ്യമന്ത്രിയുമായി ഇടപെട്ടിട്ടുള്ള ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥർക്കും സംരംഭകർക്കും എല്ലാം അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചും കാര്യ പ്രാപ്തിയെ കുറിച്ചും ഭരണമികവിനെ കുറിച്ചുമെല്ലാം ഒരേ അഭിപ്രായമാണ്. പലരും ആരാധകരെ പോലെ വാചാലർ ആകുന്നതും കാണാം
ഇത് കേവലം പ്രവർത്തനശൈലിയുടെയോ വ്യക്തിത്വത്തിന്റെയോ സ്വാധീനമല്ല. ഈ കഴിഞ്ഞ പത്തു വർഷത്തിൽ കേരളം എങ്ങിനെ മാറി എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഭരണ മികവിനുള്ള ഏറ്റവും വലിയ സാക്ഷ്യം
പവർകട്ടും മോശം റോഡുകൾ നിറയുന്ന ചെറു നഗരങ്ങളും ഗ്രാമങ്ങളും ഉള്ള കേരളം ഇന്ന് മലയാളികൾക്ക് വിദൂര ഓർമ്മ മാത്രമാണ്. വെറും ഒൻപത് വര്ഷം മുൻപത്തെ കേരളം ആയിരുന്നു ഇതെന്ന് ഓർക്കണം!
അതും അക്ഷരാർഥത്തിൽ ‘നവകേരള നിർമ്മാണം’ തന്നെയാണ് നടത്തിയത്. എവിടെയൊക്കെ നമ്മുടെ നാട് പിന്നിലാണ് എന്ന് വിലയിരുത്തി, അതെല്ലാം മറികടക്കാനുള്ള സമഗ്രമായ പദ്ധതികൾ നടപ്പാക്കി. കേരളം ഇക്കാലമത്രയും കൈവരിച്ച നേട്ടങ്ങൾ ശക്തിപ്പെടുത്താൻ ഉള്ള, ദീർഘകാലത്തേക്ക് തുടർന്നും മുന്നിൽ ആകാനുള്ള അടിസ്ഥാനമിട്ടു
പൊതുവിദ്യാഭ്യാസത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. പക്ഷെ അത് തുടരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു കുതിചു ചാട്ടം ആവശ്യമാണ്. നമ്മുടെ സ്‌കൂളുകളിൽ എല്ലാം പുതിയ കെട്ടിടങ്ങൾ വന്നു, ഹൈ ടേക് ക്ലാസ് മുറികൾ വന്നു, ആധുനിക ലാബുകളും കായിക ഗ്രൗണ്ടുകളും എത്തി. സർക്കാർ സ്‌കൂളുകൾ വീണ്ടും മികവിന്റെ കേന്ദ്രങ്ങളായി
പൊതുജനാരാഗ്യത്തിലും രാജ്യത്ത് ഒന്നാമതാണ് നമ്മൾ. അവിടെയും അടിസ്ഥാന സൗകര്യ വികസനം, കൂടുതൽ കാര്യക്ഷമവും ജനങ്ങൾക്ക് പ്രാപ്യവുമായ പ്രവർത്തനം ആവശ്യമായി. ഇത് രണ്ടും നടപ്പായി. സംസ്ഥാനമാകെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വന്നു. പുതിയ മെഡിക്കൽ കോളേജുകൾ വന്നു. സർക്കാർ ആശുപത്രികളിൽ കെട്ടിടങ്ങളും ആധുനിക ചികത്സാ സൗകര്യങ്ങളും എത്തി, പ്രവർത്തനം കാര്യക്ഷമവും സുഗമവും ആയി
കേരളമാകെ റോഡുകളുടെയും പാലങ്ങളുടെയും, എന്തിന് റെയിൽവേ മേൽപാലങ്ങളുടെ പോലും, നിർമ്മാണ വിപ്ലവം ഉണ്ടായി. ഇന്ന് മോശം റോഡുള്ള ഗ്രാമങ്ങൾ പീരീഡ് സിനിമകളിൽ മാത്രമായി
വ്യവസായ സൗഹൃദത്തിൽ നമ്മൾ പിന്നിലായിരുന്നു. കേരളത്തെ കുറിച്ച് പണ്ടേയുള്ള ഒരാരോപണം ഇതായിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും എളുപ്പമുള്ള ഇടമായി കേരളം. രാജ്യത്തെ തന്നെ അതിശയിപ്പിച്ചു കൊണ്ട് വയസായ സഹൃദത്തിൽ കേരളം ഒന്നാമതായി. വർഷാവർഷം ഒന്നരലക്ഷത്തോളം പുതു സംരംഭങ്ങൾ തുടങ്ങുന്ന ചെറുകിട - ഇടത്തരം വ്യവസായ വിപ്ലവമാണ് ഇന്നത്തെ കേരളത്തിന്റെ മുഖം
കേരളത്തിൽ നടക്കില്ല എന്ന് എഴുതി തള്ളിയ വൻകിട പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കി. ഇടമൺ - കൊച്ചി പവർ ഹൈവേ വന്നു, ദേശീയ പാതാ വികസനം യാഥാർഥ്യമായി. വിഴിഞ്ഞം പദ്ധതി വലിയ വിജയമായി പൂർത്തിയായി, കൊച്ചി മെട്രോ രണ്ടാം ഘട്ടം, വാട്ടർ മെട്രോ, മലയോര ഹൈവേ, കണ്ണൂർ വിമാനത്താവളം, കെ - ഫോൺ, ടെക്‌നോപാർക്ക് - ടെക്‌നോസിറ്റി വികസനം … പത്തു വർഷത്തെ വൻകിട പദ്ധതികൾ മാത്രം എണ്ണിയാൽ തീരാത്തതാണ്! കൊച്ചിയുടെ മാലിന്യ പദ്ധതി അവിസ്മരിണ്യയ മാറ്റമാണ് അവിടെ ഉണ്ടായതു ..
ഇതുമല്ല, മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള പരിശ്രമങ്ങൾ - ഹരിത കേരളം മിഷൻ, നമ്മുടെ നദികളും ജലാശയങ്ങളും സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ, പൊതുമേഖലയെ ശക്തിപ്പെടുത്തൽ, ഭാവന രഹിതർ ഇല്ലാത്ത കേരളത്തിനായി അഞ്ചു ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കിയ ലൈഫ് മിഷൻ, രാജ്യത്തെ ഏറ്റവും വിപുലമായ ക്ഷേമ പെൻഷൻ പദ്ധതി - ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും വിപ്ലവകരമായ മുന്നേറ്റത്തിന്റെ, സമൂല പരിവർത്തനത്തിന്റെ പത്തു വർഷങ്ങൾ ഉണ്ടായി കാണില്ല!!
ഇതെല്ലാം മുഖ്യ മന്ത്രി പിണറായി വിജയൻറെ മാത്രം നേട്ടങ്ങൾ എന്നല്ല. തീർച്ചയായും ടീം വർക്ക് തന്നെയാണ്. സി പി എമ്മിന്റെ, എൽ ഡി എഫിന്റെ നയങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പ്രവർത്തനത്തിന്റെയും കൂടി വിജയമാണ്. അതിൽ കിഫ്‌ബി മാജിക് ഉണ്ട്, സംരംഭക വർഷമുണ്ട്, ലോകശ്രദ്ധ പിടിച്ചു പറ്റിയ ആരോഗ്യ പ്രവർത്തനമുണ്ട് ഓരോ വകുപ്പുകളും മേഖലകളും ആയി എണ്ണിപ്പപറയാൻ ഒരുപാടുണ്ട്. പക്ഷെ ഇതിനെല്ലാം നേതൃസ്ഥാനത്ത് ഇച്ഛാശക്തിയുടെയും ഭരണ പാടവത്തിന്റെയും കാര്യ പ്രാപ്തിയുടെയും ക്രൈസിസ് മാനേജ്‌മെന്റിന്റെയും എല്ലാം ആൾരൂപമായി സഖാവ് പിണറായി വിജയനുണ്ട്
ഐക്യകേരള നിർമ്മാണത്തിന്റെ നായകൻ സഖാവ് ഇ എം എസ് ആണെങ്കിൽ നവകേരള നിർമ്മാണത്തിന്റെ നായകൻ സഖാവ് പിണറായി വിജയൻ തന്നെയാണ്! അത് രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയായി പറയുന്നതല്ല. ഏതു മേഖലയിലെയും സവിശേഷമായ കഴിവും ശേഷിയും ഉള്ളവർക്ക്, നേട്ടങ്ങൾ എത്തിപ്പിടിക്കുന്നവർക്ക് സമൂഹം നൽകുന്ന ആദരവും ബഹുമാനവും എന്ന നിലയിലാണ്. കേരളം ആഘോഷിക്കേണ്ട നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ, അത്രയ്ക്ക് എക്സപ്ഷണൽ ആണ് ഈ കഴിയുന്ന പത്തു വർഷങ്ങൾ!
അതുകൊണ്ടാണ് കേരളത്തിന്റെ അനിവാര്യതയുടെ മറുപേരാണ് പിണറായി വിജയൻ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്നുള്ളത് നമ്മൾ എത്തുന്ന അദ്ദേഹത്തിന്റെ അചഞ്ചലമായ നിശയധാർഢ്യത്തിലും കാര്യശേഷിയിലും പ്രായോഗിക വികസന കാഴ്ചപ്പാടിലും ആയിരിക്കും ഒരിക്കലും നടപ്പാവില്ല എല്ലാരും കണക്കാണ് എന്ന ശാപ വാക്കുകൾ ഉരുവിട്ടിരുന്നവരെ ഇന്ന് എവിടെയും കണ്ടത്തെനാവില്ല എന്നതാണ് പിണറായി വിജയൻറെ വലിയ സംഭാവന ..
എന്നാൽ ഇതിനിടയിൽ ചിലതു പറയാതിരിക്കാൻ കഴിയില്ല ഇന്ത്യയിലെ കൊച്ചുസംസ്ഥാനമായ കേരളം വികസിത രാജ്യങ്ങളെപ്പോലും അതിശയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കുന്ന നാടാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങളുടെ നെറുകയിലാണ് കേരളത്തിന്റെ സ്ഥാനം. ജനങ്ങളുടെ ജീവിതനിലവാരത്തിലും സമഗ്രവികസനത്തിലും ഒപ്പമെത്താൻ മറ്റ് സംസ്ഥാനങ്ങൾ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ലോകരാജ്യങ്ങൾ ഇന്ത്യയിൽ ആദ്യം പരിഗണിക്കുന്ന സ്ഥലമായി കേരളം മാറി.
കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളുടെയും മറ്റ് ഏജൻസികളുടെയും റിപ്പോർട്ടിൽ കേരളം മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുകയാണ്. ഏറ്റവും ഒടുവിൽ റിസർവ് ബാങ്കിന്റെ 2023–--24 ലെ റിപ്പോർട്ടിൽ ഗ്രാമീണ മേഖലയിൽ തൊഴിലാളിക്ക് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ആളുകളുടെ ഒഴുക്കിനുള്ള കാരണമാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ ജോലിതേടി കേരളത്തിൽ എത്തുന്നത് സ്വന്തം സംസ്ഥാനത്ത് മതിയായ വേതനമോ തൊഴിൽസുരക്ഷയോ കിട്ടാത്തതുകൊണ്ടാണ്.
എന്നാൽ, കേരളത്തിന്റെ ഈ നേട്ടങ്ങളൊന്നും കാണാൻ ഇവിടുത്തെ വലതുപക്ഷ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ തയ്യാറാകുന്നില്ല. ഇവയൊക്കെ പരമാവധി മറച്ചുവയ്‌ക്കാനുള്ള തത്രപ്പാടിലുമാണ്. ലോകത്തിനുതന്നെ മാതൃകയായ കേരളത്തെ ശത്രുരാജ്യം പോലെയാണ് കേന്ദ്രസർക്കാർ കാണുന്നത്. കേരളത്തിന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യംപോലും അനുവദിക്കാതെ സാമ്പത്തികമായി ഞെരുക്കിക്കൊല്ലാനുള്ള നടപടിയാണ് സ്വീകരിക്കുന്നത് നമ്മളെ കൂടെ നിർത്തേണ്ട പ്രതിപക്ഷവും മാധ്യ മങ്ങളും ചിന്തിക്കുന്നത് കേരളത്തെ നശിപ്പിക്കാനാണ് ഇവിടുത്തെ മാപ്ര കളെല്ലാം തനി കേരള വിരുദ്ധ മനോഭാവക്കാരാണ് പത്ര ടിവി പ്രവർത്തകർ അധികവും 40 വയസ്സിന് താഴെയുള്ളവർ. ലോകപരിചയം നേരിട്ട് അനുഭവം ഇല്ലെങ്കിലും ലോകത്തെവിടെയും നടക്കുന്ന പുരോഗതികൾ ഇവർ അറിയാതിരിക്കുമോ? തങ്ങളുടെ ശിഷ്ടജീവിതകാലത്ത് എപ്പോഴെങ്കിലും നമ്മുടെ കേരളവും ലോകനിലവാരത്തിൽ എത്തണം എന്ന് ഇവരൊക്കെ ആഗ്രഹിക്കാത്തത് എന്തുകൊണ്ടായിരിക്കും?
ആദ്യം പിണറായി വിരുദ്ധത. പിന്നെ സിപിഐഎം വിരുദ്ധത. തുടർന്ന് സർക്കാർ വിരുദ്ധത. ശേഷം സംസ്ഥാന വിരുദ്ധത. ഇനി പരിണമിക്കേണ്ടത് മനുഷ്യവിരുദ്ധതയിലേക്ക് . അങ്ങനെ ഒരു പരിണാമമേ ഇനി മാപ്രകൾക്ക് സംഭവിക്കാനുള്ളൂ.
കേരളം മുന്നോട്ട് നീങ്ങണം എങ്കിൽ മാപ്രകളെക്കൂടി അതിജീവിച്ചേ പറ്റൂ.
അങ്ങനെ ഒരു പരീക്ഷണത്തിൽ ആണ് കേരളീയ സമൂഹം.