തിരുവനന്തപുരം: നൂറ് വർഷം പിന്നിട്ട അർമേനിയൻ സിനിമയെ കുറിച്ച് ഐഎഫ്എഫ്‌കെയിൽ ചർച്ച.
29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇത്തവണ അർമേനിയൻ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അർമേനിയൻ സിനിമയുടെ നൂറ് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലാണ് ഐഎഫ്എഫ്‌കെയിൽ ഏഴ് അർമേനിയൻ ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. മേളയുടെ അഞ്ചാം ദിനം അർമേനിയൻ സിനിമയെ കുറിച്ച് നിള തിയേറ്ററിൽ നടന്ന ചർച്ചയിൽ അർമേനിയൻ ചലച്ചിത്രമേഖലയിലെ വിദഗ്ധരും സംവിധായകരും പങ്കെടുത്തു.
സിനിമ നിർമാണത്തിലെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികൾ അർമേനിയൻ സംവിധായികയും നടിയുമായ നോറ അർമാനി ചർച്ചയിൽ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലിയ വെല്ലുവിളിയാണെന്നു നോറ പറയുന്നു. വൈദ്യുതിയോ വെള്ളമോ ധനസഹായമോ ഇല്ലാതെ അസാധാരണമായ വെല്ലുവിളികൾ നേരിട്ടാണ് ഈ മേഖല സ്വതന്ത്രമായി നിലനിൽക്കുന്നതെന്ന് അർമേനിയൻ നിർമാതാവ് കരീന സിമോൺയാൻ പറഞ്ഞു. സംവിധായകൻ സെർജ് അവെഡിക്കിയാനും പങ്കെടുത്തു. 29-ാമത് ഐഎഫ്എഫ്‌കെയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലമാണു ആണ് ചർച്ച നയിച്ചത്.