തിരുവനന്തപുരം: സിനിമയുടെ ഉത്സവമായ കേരള രാജ്യാന്തര ചലച്ചിത്ര മേളയക്കു തിരശീല വീഴാൻ രണ്ടു ദിനം കൂടെ ശേഷിക്കുമ്പോൾ സിനിമ ജീവിതമാക്കിയവരും ഇഷ്ടപ്പെടുന്നവരും പഠിക്കുന്നവരും സംസാരിക്കുന്നു.
അഹമ്മദാബാദ് എൻഐടിയിൽ ചലച്ചിത്ര പഠനം നടത്തുന്ന സാന്ത്വനയ്ക്ക് സിനിമ, ജീവിതത്തിൽ എന്നും നിലനിൽക്കുന്ന ഒരു ഘടകമാണ്. ജീവിതത്തെ നോക്കി കാണുന്ന രീതിയിൽ വലിയ വ്യത്യാസങ്ങൾ വരുത്താൻ സിനിമ സഹായിച്ചിട്ടുണ്ടെന്നും സാന്ത്വന പറയുന്നു.
ഡിജിറ്റൽ മാർക്കറ്റിങ് ചെയുന്ന നിതിൻ ഭാസ്കരന് സിനിമ മറ്റു സംസ്കാരങ്ങളിലേക്കുള്ള കണ്ണാടിയാണ്. തന്റെ കാഴ്ചപ്പാടുകളെ രൂപീകരിക്കാൻ സിനിമ തന്നെ സഹായിച്ചിട്ടുണ്ടെന്നും നിതിൻ.
സംവിധായിക ആദിത്യ ബേബിക്ക് തന്റെ സ്വപ്നവും ജീവിതവുമാണ് സിനിമ. തന്റെ ചിന്തകൾക്കും ചിത്രങ്ങളെ സമീപിക്കുന്ന രീതികൾക്കും മാറ്റം ഉണ്ടായത് സിനിമ വഴിയാണ്.
വിദ്യാർത്ഥിയായ ആര്യയ്ക്ക്, സിനിമ ജീവിതത്തിന്റെ യാഥാർഥ്യത്തിൽ നിന്നൊരു ബ്രേക്കാണ്. സിനിമയുടെ ലോകത്തിൽ മുഴുകുമ്പോൾ പുതിയ ജീവിതങ്ങൾ കാണാൻ സാധിക്കുന്നു.
വിദ്യാർഥിയായ അശ്വതിക്ക് സിനിമ ഒരു കൂട്ടാണ്. തന്റെ അതേ അനുഭവങ്ങളിലൂടെ പോകുന്ന മനുഷ്യരെ പലപ്പോഴും സിനിമയിലൂടെ കാണാൻ സാധിക്കും. ലോകത്താകമാനമുള്ള മനുഷ്യരുടെ പ്രശ്നങ്ങൾ സിനിമ നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നു - അശ്വതി പറയുന്നു.