Image

പ്രേക്ഷകരെ അതിശയിപ്പിച്ച് 'കോൺക്ലേവ്'

എൻസി Published on 18 December, 2024
പ്രേക്ഷകരെ അതിശയിപ്പിച്ച് 'കോൺക്ലേവ്'


തിരുവനന്തപുരം: വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'കോൺക്ലേവ്' ഐഎഫ്എഫ്കെയിലും ഹിറ്റ്. എഡ്വേഡ് ബേർജറിന്റെ സംവിധാന മികവിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഐഎഫ്എഫ്കെയിലെ എല്ലാ പ്രദർശനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 
ലോകസിനിമാ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരുന്നത്. മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് സിനിമയുടെ കഥാതന്തു. ചിത്രത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും മികച്ച പ്രകടനങ്ങളും  അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും പുതുമയുള്ളതും തീവ്രവുമായ കഥാപശ്ചാത്തലവും അടക്കം കണ്ടിറങ്ങിയ എല്ലാവർക്കും ചിത്രത്തെപ്പറ്റി പറയാൻ ഏറെയുണ്ട്. ചിത്രം രണ്ട് തവണയും നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. മേളയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയായിരുന്നു കോൺക്ലേവ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക