Image

ഇ-മലയാളി കഥാമത്സരം 2024: രചനകളുടെ ചുരുക്കപ്പട്ടിക

Published on 19 December, 2024
ഇ-മലയാളി കഥാമത്സരം 2024:  രചനകളുടെ  ചുരുക്കപ്പട്ടിക

ഇ-മലയാളിയുടെ  2024 കഥാമത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും നന്ദി. ഇരുന്നൂറിൽ മേലെ രചനകൾ ലഭിച്ചെങ്കിലും കഥകളുടെ നിലവാരം കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞതായി അനുഭവപ്പെട്ടു. അത് ഒരു പക്ഷെ കഥാരചനയിൽ ഇന്ന് സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാകാം, അല്ലെങ്കിൽ എഴുത്തുകാർ പുതിയ പരീക്ഷണങ്ങൾ ശ്രമിച്ചതുകൊണ്ടായിരിക്കാം.

പതിവുപോലെ   ജഡ്ജിങ് കമ്മറ്റി വളരെ നിഷപക്ഷമായ വിലയിരുത്തലുകൾ നടത്തിയാണ് ഫലം അറിയിച്ചത്. അത് വീണ്ടും  പത്രാധിപസമിതി പരിശോധിച്ച് വേണ്ട  ഭേദഗതികൾ ചെയ്തിട്ടുണ്ട്.

താഴെ പറയുന്ന  പേരുകൾ ജഡ്ജിങ് കമ്മറ്റിയുടെ വിലയിരുത്തലിന് ശേഷമുളള ഷോർട്ട് ലിസ്റ്റ് ആണ് . ഇതിൽ നിന്നുമായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.  

ഒന്നാം സമ്മാനം 50,000   രൂപയും രണ്ടാം സമ്മാനം 25,000   രൂപയും മൂന്നാം സമ്മാനം 15,000  രൂപയും ആയിരിക്കും.  കൂടാതെ ജൂറി അവർഡുകളുമുണ്ടായിരിക്കും. ഇതിനു കാഷ് സമ്മാനം ഉണ്ടാകുന്നതല്ല.

സമ്മാനങ്ങൾ ജനുവരി 11  ശനിയാഴ്ച 5 മണിക്ക് കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ  നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സമ്മേളനത്തിൽ രാഷ്ട്രീയ  നേതാക്കൾക്ക് പുറമെ  ഗുരുരത്നം ജ്ഞാനതപസ്‌വി,  എഴുത്തുകാരനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻ കുമാർ, എഴുത്തുകാരികളായ  പ്രൊഫ. രേഖ കെ.,  ഡോ. ദീപ നിഷാന്ത്  തുടങ്ങിയവരും പങ്കെടുക്കും.

ഇതോടൊപ്പം ഇ-മലയാളിയുടെ ഇന്ത്യ ലോഞ്ചിംഗും ബിസിനസുകാരെ  ആദരിക്കലും ഉണ്ടാകും.

എല്ലാവർക്കും അനുഗ്രഹപ്രദമായ കൃസ്തുമസ്സും ഐശ്വര്യപൂർണ്ണമായ നവവത്സരവും നേരുന്നു.

1. വിമിത: ഹൃദയം മുറിഞ്ഞവന്റെ പ്രണയം
2. സിന്ധു ടി ജി:  ഓതം
3. അമ്പിളി കൃഷ്ണകുമാർ: ഒറ്റമന്ദാരം  
4. രമ പിഷാരടി: ശ്രവ്യം  
5. ജോസഫ് എബ്രഹാം: നാരായണീയം
6. ദിവ്യാഞ്ജലി പി: നോട്ട്റോക്കറ്റുകൾ
7. ശ്രീകണ്ഠൻ കരിക്കകം:  കുണ്ടമൺകടവിലെ പാലം  
8. രേഖ ആനന്ദ്: മുല്ലപെരിയാർ തീരത്തെ മുല്ലപ്പൂക്കാരി  
9. ശ്രീവത്സൻ പി കെ : ഗോളാന്തരയാത്ര  
10. സിമ്പിൾ ചന്ദ്രൻ: ആകാശം തൊട്ട ചെറുമരങ്ങൾ  
11. സുരേന്ദ്രൻ മങ്ങാട്ട്: കാകവൃത്താന്തം
12. പാർവതി ചന്ദ്രൻ: പിശാചിനി  
13. രാജീവ് ഇടവ: വീട്
14. ഡോ. രജനി കെ പി: ദീപസ്‌മരണകൾ
15. ജെസ്‌മോൾ ജോസ്: ഒറ്റപ്രാവുകളുടെ വീട്
16. സുന്ദർ ചിറക്കൽ: യാത്രയിൽ നീയുമുണ്ടായിരുന്നു  
17. ആന്റണി കെ വി വാരിയത്ത്: ജോബിന്റെ പുസ്തകം
18. വെള്ളിയോടൻ: പാതിയനക്കം  
19. സ്വാതികൃഷ്ണ ആ൪:  നക്ഷത്രങ്ങളിലിരുട്ടു പരക്കുമ്പോൾ
20. ചിത്ര സുരേന്ദ്രൻ: ആടിയറുതി  
21. രാജ തിലകന്‍:  ബദ്റൂല്‍ മുനീര്‍  
22. സജിത ചന്ദ്രന്‍: രഹസ്യ കുടുക്ക
23. ഹസ്ന  വി പി:  നോവ്‌ പടര്‍ന്നൊരു നോമ്പോര്‍മ്മ  
24 ഷാജുബുദീന്‍: ഇലച്ചാർത്തുകൾക്കിടയിലെ ഇലഞ്ഞി മരങ്ങൾ
25. ബിജോ ചെമ്മന്തറ: ഏദൻ  തോട്ടത്തിലെ നെല്ലിമരങ്ങള്‍
26. ദേവേന്ദു ദാസ്:  കുറ്റവും ശിക്ഷയും പ്രതികരണവും
27. ധന്യ ശങ്കരി: 1984 ലെ ശാലിനി കൊലക്കേസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക