വിണ്ണിൽ പൊൻതാരം വിടരുന്നു
മണ്ണിൽ പൊൻപ്രഭ തെളിയുന്നു
ബേ ത് ലഹേം പുരിയിൽ ജാതനാം ഉണ്ണി
സ്നേഹത്തിൻപുത്രനാം ദേവേശനല്ലേ.
സ്നേഹത്തിൻ പാതകൾ കാട്ടിടുവാനായ്
സ്നേഹത്തിൻ സൂനവും ശാന്തിതൻ ദൂതുമായ്
ബേ ത് ലഹേം ഗോശാലത്തേടി വന്നെത്തി
ആരോമലുണ്ണിമണ്ണിൽ പിറന്നല്ലോ!
പാടിടാം ആമോദമായ് പാടിടാം
പിറവിതൻ ആമോദം പാടിടാം
മണ്ണിൽ സ്വർഗ്ഗം തീർത്തൊരു സംഗീതം
വിണ്ണിൽ നിന്നെത്തി യ അനുപമഗീതം
പൊന്നും മൂറും കുന്തിരിക്കവുമായ്
പൊന്നേശുവേ നോക്കിപോയീടാം
സ്നേഹത്തിൻ ഗായകൻ വല്ലഭനായകൻ
സ്നേഹമായ് വിളിക്കും സ്വരം കേട്ടീടാം.
വിണ്ണിൽ പൊൻതാരം വിടരുന്നു
മണ്ണിൽ പൊൻപ്രഭ തെളിയുന്നു
ബേ ത് ലഹേം പുരിയിൽ ജാതനാം ഉണ്ണി
സ്നേഹത്തിൻപുത്രനാം ദേവേശനല്ലേ.