തൃത്താല: ശകവർഷ കലണ്ടറും ഇംഗ്ലീഷ് കലണ്ടറും ചേർത്ത് ടേബിൾ കലണ്ടർ രൂപത്തിൽ ആദ്യമായി പുറത്തിറങ്ങുന്നു. ദേ ശീയ ഹിന്ദു കലണ്ടർ എന്നറിയപ്പെടുന്നതും ശകവർഷമാണ്. ആറങ്ങോട്ടുകര പൈങ്കണ്ണൂർ ശ്രീവിരുട്ടാണം വീരസ്ഥാനം ഭഗവ തി ക്ഷേത്രസന്നിധിയിൽ ഇന്ന് രാവിലെ 9-ന് സ്വാമി നിഗമാനന്ദ തീർത്ഥപാദർ പ്രകാശനം ചെയ്യും.
അമേരിക്കയിലെ യോഗാ ഗുരു തോമസ് കൂവള്ളൂരാണ് കലണ്ടർ തയാറാക്കിയത്. ഇറക്കുമതി ചെയ്‌ത ഫ്രഞ്ച് ചായങ്ങൾ ഉപയോഗിച്ച് വരപ്പിച്ച മോദിയുടെ 12 ചിത്രങ്ങളാണ് 12 മാസങ്ങ ളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ എന്നിവരുടെ ഉത്തരവുകൾ ഇറങ്ങുന്നത് ശകവർഷ തീയതി വെച്ചാണ്. നിലവിൽ 1946 ആയ ശകവർഷം മാർച്ച് 22ന് 1947 ആകും. അന്നാണ് ചൈത്രമാസം 1 എന്ന പുതുവർ ഷാരംഭം. ന്യൂയോർക്കിൽ ആദ്യമായി പ്രധാമന്ത്രിയുടെ "ചായ് പെ ചർച്ച' തന്റെ യോഗാ കേന്ദ്രത്തിൽ സംഘടിപ്പിച്ച വ്യക്തിയാ ണ് തോമസ് കൂവള്ളൂർ.