മൺട്രിയോൾ : രാജ്യാന്തര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് മൺട്രിയോൾ നഗരത്തിൽ കുടിയേറ്റ തൊഴിലാളികൾ റാലി നടത്തി. നിലവിൽ കാനഡയിലുള്ളവർക്കുള്ള പുതിയ ഇമിഗ്രേഷൻ നടപടികൾ നിർത്തുക, സ്ഥിരതാമസ പ്രവേശനം ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്. കൂടാതെ, എല്ലാ താൽക്കാലിക തൊഴിലാളികൾക്കും സ്ഥിരതാമസത്തിന് അനുമതി നൽകണമെന്നും കുടിയേറ്റ തൊഴിലാളികൾ ആവശ്യപ്പെടുന്നു.
പുതിയ ഇമിഗ്രേഷൻ നയങ്ങൾ കുടിയേറ്റക്കാരുടെ പദവിയും അവകാശങ്ങളും ഇല്ലാതെ ജീവിക്കാനും ജോലി ചെയ്യാനും നിർബന്ധിതരാക്കുന്നതായി മൺട്രിയോൾ ആക്ടിവിസ്റ്റ് ലോറ ഡോയൽ പറയുന്നു. ഫെഡറൽ, പ്രവിശ്യാ ഗവൺമെൻ്റുകൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും താൽക്കാലിക തൊഴിലാളികൾ, രാജ്യാന്തര വിദ്യാർത്ഥികൾ, അഭയം തേടുന്നവർ എന്നിവരെ ലക്ഷ്യമിട്ട് പുതിയ നടപടികൾ അവതരിപ്പിച്ചതായി ലോറ കുറ്റപ്പെടുത്തി.