ന്യൂഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് യുഎസിൽ അന്ത്യനിദ്ര. സംസ്കാരച്ചടങ്ങുകൾ സാൻഫ്രാൻസിസ്കോയിൽ നടന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം.
തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തിയ പ്രധാനിയാണ് ഉസ്താദ് സാക്കിർ ഹുസൈൻ. ബയാനിൽ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു. പത്മവിഭൂഷണും ഗ്രാമി പുരസ്കാരങ്ങളും അടക്കം നേടിയിട്ടുള്ള സാക്കിർ ഹുസൈൻ, വിഖ്യാത സംഗീതജ്ഞൻ അല്ലാ രഖയുടെ മകനാണ്.