Image

ട്രംപിന്റെ പോസ്റ്റുകളോട് പ്രതികരിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ലെന്ന് കനേഡിയന്‍ മന്ത്രി

Published on 20 December, 2024
ട്രംപിന്റെ  പോസ്റ്റുകളോട് പ്രതികരിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ലെന്ന്  കനേഡിയന്‍ മന്ത്രി

ടൊറന്റോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളോട് പ്രതികരിക്കേണ്ടത് ലിബറല്‍ സര്‍ക്കാരിന്റെ ജോലിയല്ലെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാ. പോസ്റ്റുകളില്‍ കാനഡയെ 51-ാമത് സംസ്ഥാനമായും ട്രൂഡോ അതിന്റെ ഗവര്‍ണറായും ട്രംപ് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ലെബ്ലാ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്. ട്രംപ് തമാശ പറയുകയാണെന്നും കഴിഞ്ഞ മാസം മാര്‍-എ-ലാഗോയില്‍ പ്രധാനമന്ത്രിയും നിയുക്ത പ്രസിഡന്റും തമ്മിലുള്ള അത്താഴ വിരുന്നില്‍ കാനഡയെ പരിഹാസിച്ചതായും ലെബ്ലാ കൂട്ടിച്ചേര്‍ത്തു.

കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും വരുന്ന ചരക്കുകള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ലെബ്ലാ ട്രൂഡോയ്ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തത്. രണ്ട് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് വരുന്ന അനധികൃത മയക്കുമരുന്നുകളുടെയും കുടിയേറ്റക്കാരുടെയും ഒഴുക്ക് തടഞ്ഞില്ലെങ്കില്‍ താരിഫുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ട്രംപുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും ചര്‍ച്ചകള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക