Image

നന്മയുടെ മുഖം ചാണ്ടി ഉമ്മൻ (ഷാലു പുന്നൂസ്)

Published on 20 December, 2024
നന്മയുടെ മുഖം ചാണ്ടി ഉമ്മൻ (ഷാലു പുന്നൂസ്)

ഉമ്മൻചാണ്ടിയുടെ മകന് ഇങ്ങനെയല്ലാതെ മറ്റ് എങ്ങനെ ആകാൻ സാധിക്കും?  ചാണ്ടി ഉമ്മനെ വളരെ കാലമായി അറിയാമെങ്കിലും അടുത്ത് പരിചയപ്പെടാൻ ഇടയായത് അദ്ദേഹം അമേരിക്ക സന്ദർശിച്ചപ്പോഴാണ്.

അമേരിക്കയിൽ ഏത് രാഷ്ട്രീയ നേതാവ് എത്തിയാലും അവരെയൊക്കെ കാണുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സൗഹൃദം പങ്കെടുവാനും ഒക്കെ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ ചാണ്ടി ഉമ്മനുമായി പരിചയപ്പെടുവാനും സമയം ചിലവഴിക്കുവാനും സാധിച്ചപ്പോഴാണ് അദ്ദേഹം തീർച്ചയായും മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് വേറിട്ടു നിൽക്കുന്ന പച്ചയായ മനുഷ്യനാണെന്ന്  മനസ്സിലാക്കുവാൻ സാധിച്ചത്.
തീർത്തും സാധാരണക്കാരന്റെ  ജീവിതശൈലി, ലളിതമായ വസ്ത്രധാരണം. അമേരിക്കൻ സംസ്കാരത്തിലോ, മറ്റ് ആർഭാടങ്ങളിലോ ഒന്നും അദ്ദേഹത്തിന് ഒരു താൽപര്യവും കണ്ടില്ല. ആ കാര്യങ്ങളിൽ  ഉമ്മൻചാണ്ടി സാർ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ  മകനും.

അദ്ദേഹത്തിന്റെ അമേരിക്കൻ യാത്രയെ പലരും കുറ്റപ്പെടുത്തി. എന്നാൽ തന്റെ പിതാവിന്റെ പേരിൽ  തന്റെ മണ്ഡലത്തിൽ തീർത്തും അർഹരായ സാധാരണക്കാർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകാൻ ഉള്ള പണം സമാഹരിക്കാൻ ആണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. അതിനായി നല്ലവരായ സാമൂഹിക പ്രവർത്തകരിൽ നിന്ന് കിട്ടാവുന്ന തുകകൾ സമാഹരിച്ചു. ഒരു പൈസ പോലും അദ്ദേഹം സ്വന്തം പേരിലോ പണമായോ വാങ്ങിയില്ല, മറിച്ച് ഭവന നിർമ്മാണം ചെയ്യുന്ന പ്രവർത്തന മേഖലയുടെ പേരിലാണ് ചെക്ക്  സമാഹരിച്ചത്.

കഴിഞ്ഞ കുറെ വർഷങ്ങളായി സ്വന്തമായി ഒരു വീടില്ലാത്ത ചാണ്ടി ഉമ്മൻ വാടകവീട്ടിലാണ് താമസിക്കുന്നത് എന്ന സത്യം എത്ര പേർക്കറിയാം?

അമേരിക്കയിൽ വന്നിട്ട് വളരെ വർഷങ്ങൾക്കുശേഷമാണ് ഇവിടുത്തെ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ എനിക്ക് സാധിച്ചത്. എന്നാൽ ചാണ്ടി ഉമ്മൻ  എന്നെക്കാൾ നല്ല രീതിയിൽ ഇംഗ്ലീഷ്  കൈകാര്യം ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഭാഷയിൽ മാത്രമല്ല നല്ല അറിവും വിവേകവും ഏതു കാര്യത്തിലും അദ്ദേഹത്തിനുണ്ട്. ഉന്നതവിദ്യാഭ്യാസം ഉള്ള ആളാണല്ലോ അദ്ദേഹം.

അമേരിക്കയിൽ ഉടനീളം ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്ത സമയങ്ങളിൽ ഒക്കെയും വളരെ വിനയാന്വിതനായി   ദൈവവചനങ്ങളും  പ്രാർത്ഥനകളും അദ്ദേഹം ഫോണിലൂടെ കേട്ടുകൊണ്ടിരുന്നു.

കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ  മകൻ ഇത്ര ലളിതമായ രീതിയിൽ ജീവിക്കുന്നത് എന്നെ തികച്ചും അത്ഭുതപ്പെടുത്തി. മറ്റ് നേതാക്കൾക്കും വരും തലമുറയ്ക്കും ഒരു പാഠമാണ് ഈ നല്ല മനുഷ്യൻ.  

വിമർശനങ്ങളിൽ അലോസരം കാട്ടാതെ,  എതിർപ്പുകളിൽ നിലപാട് മാറ്റാതെ, ലക്ഷ്യബോധത്തോടെ നീങ്ങുന്ന ഈ നന്മയുടെ മരം വളർന്ന് പന്തലിക്കട്ടെ.
 

Join WhatsApp News
ഫോമൻ 2024-12-20 18:50:03
താങ്കൾ ഇവിടുത്തെ ഒരു വലിയ സംഘടനയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. നാട്ടിലെ പാർട്ടിക്കാരെ സപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, താങ്കളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഞങ്ങളെപ്പോലെയുള്ളവർക്ക് ചെറുതായെങ്കിലും വേദനിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക