Image

യൂറോപ്പിൽ സംഭവിക്കുന്നത് (ജെ.എസ്. അടൂർ)

Published on 20 December, 2024
യൂറോപ്പിൽ സംഭവിക്കുന്നത്  (ജെ.എസ്. അടൂർ)

കോവിഡാനന്തരം മിക്കവാറും രാജ്യങ്ങളിൽ പൊതു കടം കൂടി. സ്വകാര്യ കടം കൂടി. സേവിങ്സ് കുറഞ്ഞു. കോവിഡ് പ്രതികരണത്തിനു സർക്കാരുകൾ ചിലവാക്കിയത് 8.3 ട്രില്യൻ ഡോളറാണ്.

ഞാൻ ഏതാണ്ട് 30 വർഷങ്ങളായി യൂ കെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും നിരന്തരം സഞ്ചരിക്കുകയും, പ്രവർത്തിക്കുകയും ഏതാണ്ട് അഞ്ചു വർഷത്തിൽ അധികം ജീവിക്കുകയും ചെയ്തിട്ടുണ്ട്.  അതു മാത്രമല്ല, ജോലിയുടെ ഭാഗമായി യൂറോപ്പിലെയും യൂ കെ യിലെയും പൊളിറ്റിക്കൽ ഇക്കോണമി ട്രാൻസിഷൻസ് പഠിക്കുകയും ചെയ്യുന്നയാളാണ്.

ഈയാഴ്ച്ച ജർമനിയിലെ സർക്കാർ നിലം പതിച്ചത് കേരളത്തിലെ മാധ്യമങ്ങൾ അറിഞ്ഞു എന്നു പോലും തോന്നുന്നില്ല. യുറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇക്കോണമിയായ ജർമനിയും ഫ്രാൻസും രാഷ്ട്രീയ പ്രശ്നങ്ങളിലും അനിശ്ചിതത്തിലേക്കും പോകുകയാണ്. യൂ കെ യിലെ രാഷ്ട്രീയവും കുഴാമറിച്ചിൽ അതി ജീവിച്ചിട്ടില്ല.

മുപ്പതു വർഷം മുമ്പ് കണ്ട ആത്മ വിശ്വാസവും സാമ്പത്തിക വികസനവും ലോക മാർകെറ്റിൽ സ്വാധീനവുമുള്ള യൂറോപ്പല്ല ഇപ്പോൾ കാണുന്നത്.

മിക്കവാറും രാജ്യങ്ങളിൽ സ്റ്റാഗ്ഫ്ളഷൻ എന്ന അവസ്ഥയാണ്. ജീവിത ചിലവുകൾ വർദ്ധിക്കുന്നു. അതേ സമയം ശമ്പളം അതിന് അനുസരിച്ചു വർധിക്കുന്നില്ല. അതു കൊണ്ടു ശരാശരി ആളുകളുടെ നെറ്റ് സേവിങ് കുറഞ്ഞു. ജോലിയുള്ളവർക്ക് തന്നെ കഷ്ടിച്ചു ജീവിക്കുന്നു എന്ന അവസ്ഥയാണ്. പൊതു കടവും സ്വകാര്യ കടവും കൂടി വരുന്നു. മൈഗ്രെഷൻ കൂടി വരുന്നത് തങ്ങളുടെ തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്നു ഗണ്യമായ ഒരു വിഭാഗം ചിന്തിക്കുന്നു.

അസാമാനതകൾ വർധിക്കുന്നു. ഏജിങ് പോപ്പുലേഷൻസ്. ഫേർട്ടിലിറ്റി കുറയുന്നു. അതു കൊണ്ട് തന്നെ ഇക്കോനമിക് പ്രോഡക്റ്റിവിറ്റി കുറയുന്നു. മൈഗ്രൻഡ് ലേബർ ഫോഴ്‌സ് ആവശ്യം. എന്നാൽ മൈഗ്രെൻസിൽ ഭൂരിപക്ഷത്തിനും അവരുടെ വിദ്യാഭ്യാസതിന്നു അനുസരിച്ചുള്ള ജോലി കിട്ടുന്നില്ല. കിട്ടുന്ന ജോലികൾ കൊണ്ടു ടാക്സ് കൊടുത്തു കഷ്ടിച്ച് പിടിച്ചു നിൽക്കാം. ഇതൊക്കെയാണെങ്കിലും ആന്റി-ഇമിഗ്രൻസ് രാഷ്ട്രീയക്കാരായ വലതു പക്ഷം വളരുന്നു.
പോസ്റ്റ്‌ കോവിഡ് സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയിൽ

തീവ്ര വലതു പക്ഷ മൈഗ്രെഷൻ വിരുദ്ധ രാഷ്ട്രീയവും മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും സജീവമാണ്. തിരെഞ്ഞെടുപ്പിൽ മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിൽ വലതു പക്ഷ സർക്കാരാണ്. നെതർലാൻഡ്‌സ്, സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ പോലും വലതു പക്ഷമാണ്. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് സർക്കാർ അവിശ്വാസ പ്രമേയത്തിൽ വീണു; ഇനിയും ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വലതു പക്ഷ സഖ്യത്തിനാണ് സാധ്യത.

ഏഷ്യയിൽ മിക്കവാറും രാജ്യങ്ങളിൽ ഒക്ടോബർ - ഫെബ്രുവരിയാണ് ടൂറിസ്റ്റ് സീസൺ. ഏഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയ തായ്ലാൻഡിൽ ഇപ്പോൾ യൂറോപ്യൻ ടൂറിസ്റ്റുകളെ അധികം കാണുന്നില്ല. ഒരു കാലത്തു എവിടെ നോക്കിയാലും യുറോപ്യൻ യാത്രക്കാർ ആയിരുന്നു. ഇപ്പോൾ മഷിയിട്ട് നോക്കിയാൽ ഒന്നോ രണ്ടോ അവിടെയും ഇവിടെയും കാണാം. കഴിഞ്ഞ മാസങ്ങളിൽ ശ്രീ ലങ്കയിൽ പോയിട്ടും അതേ അവസ്ഥ. കഴിഞ്ഞ ആഴ്ചയിൽ നേപ്പാളിലും യൂറോപ്യൻ യാത്രക്കാർ അധികമില്ല. ഡൽഹിയിലും അവസ്ഥ അതു തന്നെ. ഞാൻ താമസിച്ചിരുന്ന ഹോട്ടൽ മാനേജ്മെന്റുകളും ഇത് തന്നെ പറഞ്ഞു.

യൂറോപ്പിൽ ഉള്ളവർ ഇപ്പോൾ കൂടുതലും പോകുന്നത് അവരുടെ രാജ്യത്തിനു അടുത്ത ഡെസ്റ്റിനേഷനിലാണ്. കാരണം രണ്ടാണ്. അവരുടെ നെറ്റ് സേവിങ് കുറഞ്ഞു. വിമാന കൂലി കൂടി. യൂറോപ്യൻ ഡെസ്റ്റിനേഷനിൽ മിക്കവാറും ബജറ്റ് എയർ ലൈൻ, ട്രെയിൻ, കാർ ഉപയോഗിച്ച് യാത്ര ചെയ്യാം. താമസത്തിന് എയർ ബി ൻ ബി ക്ക് ആദായ വാടകയ്ക്ക് വീടുകൾ കിട്ടും. വിന്റർ സമയത്തു അവർ കൂടുതൽ പോകുന്നത് സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ്.
എന്റെ പല സുഹൃത്തുക്കളോടും ഏഷ്യയിൽ വരാത്തത് എന്താണ് എന്ന് ചോദിക്കുമ്പോൾ "വെരി എക്സ്പൻസിവ്. വി കാൻ നോ ലോങ്ങർ അഫോഡ് ഇറ്റ്" എന്നാണ് മറുപടി.

പണ്ട് കൊളോണിയൽ വെൽത്തിൽ അഭിരമിച്ച പല രാജ്യങ്ങളും ഇപ്പോൾ സാമ്പത്തിക പ്രശ്നത്തിലാണ്. കഴിഞ്ഞവർഷം യൂ കെയെ  കുറിച്ചു നടന്ന ഒരു സെമിനാറിൽ ഡിലാപ്പിലേറ്റെഡ് ഇക്കോണമി, പൊളിറ്റിക്സ് ആൻഡ് സോഷ്യൽ ഇൻഫ്രാസ്റ്റക്ച്ചർ എന്നാണ് ഞാൻ പറഞ്ഞത്. കഴിഞ്ഞ വർഷം യു കെ യിൽ ആയിരുന്നപ്പോൾ റയിൽ മിന്നൽ പണിമുടക്ക് കൊണ്ടു ഞാൻ ഉൾപ്പെടെ ഉള്ള യാത്രക്കാർ വലഞ്ഞു. എയർപോർട്ടിൽ പലപ്പോഴും  ഇമിഗ്രേഷൻ ക്ലിയറൻസിനു ഒരു മണിക്കൂർ ക്യൂ നിൽക്കണം. ഭക്ഷണ സാധാനങ്ങൾക്ക് വില കൂടി. എൻ എച് എസിൽ പലപ്പോഴും ഒരു അപ്പൊയ്മെന്റ് കിട്ടാൻ ആഴ്ച്ചകളും ചിലപ്പോൾ മാസങ്ങളും കാത്തിരിക്കുന്നു.

മുപ്പതു വർഷം മുമ്പ് പാരീസിലേ സി ഡി ജി എയർപോർട്ട് കണ്ടു ഞാൻ അതിശയിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ വർഷം അതു റൻ ഡൌൺ എയർപോർട്ട് ആയാണ് തോന്നിയത് . എലിയെയു പാറ്റായെയും കണ്ടു. ഇന്ന് ലോകത്തിലെ മികച്ച എയർപോർട്ടും എയർ ലൈനുകളും ഏഷ്യയിലാണ്.

റഷ്യ - യുക്രൈൻ യുദ്ധം നീണ്ടു പോകുന്നു. ഇന്നത് രണ്ടു ചേരികളായി തിരിഞ്ഞുള്ള യുദ്ധമായി പരിണമിച്ചു. അതു പോലെ ഇസ്രയേൽ സാധാരണ 'ക്വിക്ക് ആൻഡ് ഡേർട്ടി' വാറിനു പകരം പ്രോലോങ്ങ്ഡ് ആയ അഗ്രെസ്സിവ് യുദ്ധ മോഡിലാണ്. അതു ഇറാൻ, ലെബനൻ, സിറിയ, പലസ്തീൻ എല്ലാറ്റിനെയും ബാധിക്കുന്ന അവസ്ഥയിൽ.

സിറിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ ശക്തികൾ പിടിച്ചു. യൂറോപ്യൻ സഹായം കുറഞ്ഞു. അതിൽ ഗണ്യമായ ഭാഗം യുക്രൈൻ അഭയാർത്ഥികൾക്ക് ചിലവാക്കിസാധാരണക്കാർക്ക് സേവിങ് കുറഞ്ഞതിനാൽ ചാരിറ്റിക്ക് കൊടുക്കുന്നതും കുറഞ്ഞു. പൊതുവേ ഫണ്ട് കുറഞ്ഞു. അതേ സമയം ചൈനീസ് ഫണ്ട് കൂടി.

ഇന്ത്യയിൽ നിന്നും സൗത് ഏഷ്യയിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് യൂ കെ, യൂറോപ്പ്, കാനഡ, ഓസ്‌ട്രെലിയ എന്നിവിടങ്ങളിൽ പോകുന്നത്. അതിന് ഒരു കാരണം വിദ്യാഭ്യാസ ബിസിനസ് ഈ രാജ്യങ്ങളിലേക്ക് ഏഷ്യയിൽ നിന്ന് കൊണ്ടു വരുന്ന പണമാണ്. അതു കാരണമാണ് എഡ്യുക്കേൻ ബിസിനസിന് അതാത്  രാജ്യങ്ങളിലെ സർക്കാറുകൾ പിന്തുണ കൊടുക്കുന്നത്.

മിക്കവാറും പേര് ലോൺ എടുത്തു ഇവിടെ നിന്നു പൈസ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്യുന്നതും, അവിടെ പൈസ ചിലവാക്കി ജീവിക്കുന്നതും അവിടുത്തെ ക്ഷീണിച്ച ഇക്കൊണമിക്ക് അല്പം ആശ്വാസം നൽകും.

പക്ഷേ പഠിക്കാൻ പോകുന്ന പലർക്കും അതു കഴിഞ്ഞു കിട്ടുന്ന ജോലി ഇക്കോണമിയുടെ താഴെ തട്ടിലാണ്. ടാക്സും റെന്റുമൊക്കെ കൊടുത്തു കഴിഞ്ഞാൽ കഷ്ടിച്ചു ജീവിക്കാം എന്നു മാത്രം. പഠനം കഴിഞ്ഞു, അമ്പതിനായിരം യൂറോ/പൗണ്ടിൽ കൂടുതൽ വാർഷിക ശമ്പളം കിട്ടുന്നവർ ചുരുക്കം. ഒരുപാട് പേർക്ക് ജോലി കിട്ടുന്നില്ല.

യൂറോപ്പിൽ വലതു പക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് ഒരു കാരണം അവിടെയുള്ളവരിലുള്ള സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെ (യൂഎസ്‌, ഇന്ത്യ, എന്നിങ്ങനെ പലയിടത്തും അതു തന്നെ അവസ്ഥ). അവിടെ എല്ലായിടത്തും ഇസ്ലോമോഫോബിയ മാത്രം അല്ല പൊതുവെ ആന്റി ഇമിഗ്രന്റ് രാഷ്ട്രീയം കൂടുതൽ ശക്തമാകുകയാണ്. ഇപ്പോൾ ലക്ഷകണക്കിന് സൗത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസ റൂട്ട് വഴി മൈഗ്രെറ്റ് ചെയ്യുന്നവർക്കെതിരെ യുറോപ്പിലും യൂ കെ യിലുമൊക്കെ കാല ക്രമത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാകാം. കാരണം അവിടുത്തെ യുവാക്കൾക്ക് ജോലികിട്ടാതെയാകുമ്പോൾ ആദ്യം തിരിയുന്നത് സൌത്ത് ഏഷ്യക്കാർക്കെതിരെയാകും.

ഇവിടത്തെ അരക്ഷിതാവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം നേടി സുഖമായി ജീവിക്കാനാണ് പലരും മൈഗ്രെറ്റ് ചെയ്യുന്നത്. പക്ഷേ പലപ്പോഴും പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.അതു പോലെ ഇക്കരെ നിൽകുമ്പോൾ ആക്കര പച്ച. അവിടെ ചെല്ലുമ്പോൾ ഇക്കരെ പച്ച.

എന്തായാലും മിന്നുന്നത് എല്ലാം പൊന്നല്ലന്ന അവസ്ഥയാണ് എല്ലായിടത്തും.
 

Join WhatsApp News
Sunil 2024-12-20 16:41:58
Thanks. Good observation.
Matt 2024-12-20 17:30:38
He Sunil what is your observation about Trump? Is giving up his Presidency to Musk? Probably he is scared of the richest man in the world. We are waiting to hear from you the expert on Trump.
Moron Matt 2024-12-20 19:14:27
Hey Matt, Mr. Trump called Sunil and asked if there are any disgruntled Malayalee Democrats willing to accept a position on the endangered Democratic party's soon -to -be published manifesto. Sunil gave him your name. So, don't leave. stick around.
Matt 2024-12-20 20:58:29
If a person asks the right question, is that person a democrat? The question I asked is asked by many Trump supporters. 38 Republican Trump supporters showed middle finger to Trump last night and tanked the bill supported by him. If you go and look at the mirror, you can find one of the real morons voted Trump into power. It looks like Musk and Swami is going to run the show. 78 years old man is too old to run the country. He can retire early and go to jail. There he will get security details. Make sure he is away from the CEO killer.
Matt the mirror image 2024-12-20 22:32:37
If you are afraid of 78 year old becoming president, why did you vote for Biden in 2020? A big mistake? Did you learn anything from that? Or was it because he had a capable vp? By the way, if you could write properly, your followers may understand what you have in mind. Quite confusing!
Matt 2024-12-20 23:03:34
Trump and Musk’s first big Christmas gift will be delivered at 12:01 a.m.—a government shutdown if Congress can’t reach a deal
Matt 2024-12-20 23:25:35
Australia is introducing a new bill that will limit total spending on a party by billionaires like Musk just to $20000. This will prevent them from buying election single handedly. American senate must introduce a similar bill immediately.
A blow to Trump & Musk 2024-12-20 23:29:05
House voted Friday to avoid a prolonged government shutdown and approve tens of billions of dollars in disaster relief, with a bipartisan coalition embracing an agreement a few hours before a midnight deadline to extend funding. The legislation passed by a vote of 366 in favor to 34 against and one member voting present, with more Democrats voting to support it than Republicans. The bill now goes to the Senate, where it is expected to sail through before heading to President Biden's desk for his signature.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക