ഒഹായോ സംസ്ഥാനത്തു ഒക്ടോബർ ഹിന്ദു പൈതൃക മാസമായി ആചരിക്കാനുള്ള ബിൽ സംസ്ഥാന നിയമസഭകൾ അംഗീകരിച്ചെന്നു സ്റേറ് സെനറ്റർ നീരജ് അന്റാനി അറിയിച്ചു. ഗവർണർ ഒപ്പുവച്ചാൽ ബിൽ നിയമമാവുമെന്നും ഒഹായോവിലെ ആദ്യ ഹിന്ദു-ഇന്ത്യൻ സ്റ്റേറ്റ് സെനറ്ററായ അദ്ദേഹം പറഞ്ഞു.
"ഇത് ഒഹായോവിലെയും രാജ്യത്തെയും ഹിന്ദുക്കൾക്ക് വമ്പിച്ച നേട്ടമാണ്," അന്റാനി പറഞ്ഞു. ഇനി എല്ലാ ഒക്ടോബറിലും ഒഹായോവിൽ ഹിന്ദു പൈതൃക മാസം ഔദ്യോഗികമായി ആചരിക്കാം."
അസംബ്ലിയും സെനറ്റും ബിൽ ഏകകണ്ഠമായാണ് പാസാക്കിയത്.
സ്റ്റേറ്റ് റെപ്. ആഡം മാത്യൂസ് ആണ് ബില്ലിൽ അന്റാനിയുമായി സഹകരിച്ചത്. തന്റെ മണ്ഡലത്തിലെ ഹിന്ദു വോട്ടർമാർക്ക് ഇത് ഏറെ ആഹ്‌ളാദം പകരുമെന്നു അദ്ദേഹം പറഞ്ഞു.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്റ്റർ സമീർ കൽറ പറഞ്ഞു: "സെനറ്റർ അന്റാനിക്കും റെപ്. മാത്യൂസിനും ഏറെ നന്ദി. ഹിന്ദു അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകളും സംസ്കാരവും പൈതൃകവും ഒഹായോവിലെ ജനങ്ങൾക്കു മനസിലാക്കാനുള്ള അവസരം ഇനിയുണ്ടാവും."
Ohio bill sets Oct as Hindu heritage month