Image

ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരായില്ല, ഇരട്ടക്കുട്ടികളുടെ അമ്മയെ നാടുകടത്തി

പി പി ചെറിയാൻ Published on 20 December, 2024
ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരായില്ല,  ഇരട്ടക്കുട്ടികളുടെ അമ്മയെ നാടുകടത്തി

ഹ്യൂസ്റ്റൺ (ടെക്സാസ്): അടിയന്തര സി-സെക്ഷന് ശേഷം സുഖം പ്രാപിക്കുന്നതിനിടെ ഇമിഗ്രേഷൻ ഹിയറിങ് നഷ്ടമായതിന് ഒരു പുതിയ അമ്മയെ അടുത്തിടെ മെക്സിക്കോയിലേക്ക് നാടുകടത്തി.

സെപ്തംബറിൽ  ഹ്യൂസ്റ്റണിൽ ജനിച്ചു യുഎസ് പൗരന്മാരായ ഇരട്ടക്കുട്ടികളെയും അമ്മ 23 വയസ്സുള്ള സലാസർ-ഹിനോജോസയുടെ മറ്റു നാല് മക്കളെയും മെക്സിക്കോയിലേക്ക് നാടുകടത്തിയതായി കുടുംബം അറിയിച്ചു.

ഇരട്ടകളെ സെപ്റ്റംബറിൽ സി-സെക്ഷൻ വഴി എടുത്ത ശേഷം വീട്ടിൽ സുഖം പ്രാപിക്കാൻ ഡോക്ടർ അവളോട് പറഞ്ഞു. അതിനിടെയാണ്  ഒക്ടോബർ 9-ന് ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരാകാൻ കഴിഞ്ഞില്ല.

മെക്‌സിക്കൻ പൗരനായ സലാസർ-ഹിനോജോസ 2019ൽ ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിരുന്നു. അവരുടെ സാഹചര്യം ഇമിഗ്രേഷൻ കോടതിയെ അറിയിച്ചതായും വാദം പുനഃക്രമീകരിക്കുമെന്ന് അറിയിച്ചതായും കുടുംബത്തിൻ്റെ അഭിഭാഷകൻ അവകാശപ്പെടുന്നു.

തൻ്റെ കേസ് ചർച്ച ചെയ്യാൻ ഡിസംബർ 10ന് ടെക്‌സാസിലെ ഗ്രീൻസ്‌പോയിൻ്റിൽ റിപ്പോർട്ട് ചെയ്യാൻ സലാസർ-ഹിനോജോസയെ ഫോണിൽ അറിയിച്ചു. മീറ്റിംഗിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും അവളുടെ നാല് കുട്ടികളോടൊപ്പം മെക്സിക്കോയിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സലാസർ-ഹിനോജോസയുടെ അഭിഭാഷകർ ഇൻസ്‌പെക്ടർ ജനറലിന് പരാതി നൽകാനും ഇമിഗ്രേഷൻ പെറ്റീഷനുകൾ നൽകാനും ശ്രമിക്കുന്നു.

ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരായില്ല,  ഇരട്ടക്കുട്ടികളുടെ അമ്മയെ നാടുകടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക