Image

ജോർജിയ പ്രോസിക്യൂട്ടർ ഫാനി വില്യംസിനു കോടതി അയോഗ്യത; ട്രംപിനെതിരായ കേസ് നിലനിൽക്കും (പിപിഎം)

Published on 20 December, 2024
 ജോർജിയ പ്രോസിക്യൂട്ടർ ഫാനി വില്യംസിനു കോടതി അയോഗ്യത; ട്രംപിനെതിരായ കേസ് നിലനിൽക്കും (പിപിഎം)

ഡൊണാൾഡ് ട്രംപ് ജോർജിയയിൽ 2020 തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമം നടത്തി എന്ന കേസിൽ പ്രോസിക്യൂട്ടർ ഫാനി വില്യംസിനെ അപ്പീൽസ് കോടതി നീക്കം ചെയ്തു. സഹായി ആയിരുന്ന അഭിഭാഷകനുമായി അവർക്കുണ്ടായ പ്രണയ ബന്ധം കേസിൽ വ്യക്തിതാല്പര്യങ്ങളെ ബാധിക്കുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണിത്.

എന്നാൽ കോടതി കേസ് തള്ളിയിട്ടല്ല. ഒരു പക്ഷെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തു നിന്നു 2028ൽ വിരക്കുന്നതു വരെ പ്രോസിക്യൂഷൻ നടപടികൾ മരവിച്ചു കിടന്നേക്കും.

കേസിന്റെ നടപടി ക്രമങ്ങളിൽ വിശ്വസനീയത ഉണ്ടാവാൻ വില്യംസിനെ നീക്കം ചെയ്യാതെ കഴിയില്ലെന്നു ജഡ്‌ജ്‌ ട്രെന്റൺ ബ്രൗൺ പറഞ്ഞു.

ന്യൂ യോർക്കിലെ ഹഷ് മണി കേസിൽ ട്രംപിനെതിരെ 34 കുറ്റങ്ങളും തെളിഞ്ഞെങ്കിലും വിധി പറയാതെ നീട്ടി വച്ചിരിക്കയാണ്. ആ തീർപ്പും 2028ൽ മാത്രമേ പ്രതീക്ഷിക്കുന്നുള്ളു.

കേസിൽ ഫാനി വില്യംസ് സഹായത്തിനെടുത്ത നേഥൻ വെഡ് എന്ന അഭിഭാഷകനുമായി അവർക്കുണ്ടായ ബന്ധം വിവാദമായത് അതിൽ സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായതു കൊണ്ടാണ്. വലിയ പരിചയ സമ്പത്തൊന്നും ഇല്ലാത്ത വെഡിന്റെ ഓഫിസിനു $635,000 നൽകിയതിൽ വിമർശനമുണ്ടായി. ഇരുവരും ചേർന്ന് നടത്തിയ യാത്രകളിൽ ജനത്തിന്റെ പണം ധൂർത്തടിച്ചതായും കണ്ടെത്തി.

വെഡിന്റെ ഭാര്യ ഈ ബന്ധം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.  

Fani Williams disqualified from Trump case 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക