Image

അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊല്ലാൻ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി: വിധി വരുന്നത് 11 വര്‍ഷത്തിനുശേഷം

Published on 20 December, 2024
അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊല്ലാൻ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി: വിധി വരുന്നത് 11 വര്‍ഷത്തിനുശേഷം

ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികൾ. 11 വർഷത്തിന് ശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. അതേസമയം പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

2013 ജൂലൈയിൽ ആണ് ഷെഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അപസ്‍മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കല്‍ റിപ്പോർട്ടുകളാണ് കേസില്‍ നിർണായകമായത്. വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിന്‍റെ സംരക്ഷണത്തിലാണ് ഷെഫീഖും സർക്കാർ ചുമതലപ്പെടുത്തിയ  എന്ന ആയ രാഗിണിയും കഴിയുന്നത്. മര്‍ദ്ദനത്തില്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.  താൻ ആരാണെന്നുപോലും തിരിച്ചറിയാനാകാത്ത നിലയിലാണ് ഷെഫീക്കിന്റെ  ഇപ്പോഴത്തെ ജീവിതം


ഷെഫീക്കിന് ഇപ്പോഴും പ്രാഥമിക കൃത്യങ്ങൾ പോലും സ്വന്തമായി ചെയ്യാൻ ആകില്ലെന്നും അതെല്ലാം സ്വന്തം മകനെ എന്ന   നിലയിൽ തന്നെയാണ് ചെയ്യുന്നതെന്നും ഷെഫീക്കിനെ നോക്കുന്ന  ആയ രാഗിണി പറയുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക