Image

സി ഇ ഒ വധക്കേസിൽ പ്രതിക്കു പിന്തുണ പ്രഖ്യാപിച്ചു കോടതിക്കു പുറത്തു ജനം (പിപിഎം)

Published on 20 December, 2024
സി ഇ ഒ  വധക്കേസിൽ   പ്രതിക്കു പിന്തുണ പ്രഖ്യാപിച്ചു കോടതിക്കു പുറത്തു ജനം  (പിപിഎം)

യുണൈറ്റഡ് ഹെൽത്‌കെയർ സി ഇ ഒ: ബ്രയാൻ തോംപ്‌സൻ വധിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ലൂയിജി മാഞ്ചിയോൺ എന്ന യുവാവിന്റെ മേൽ കൊലക്കുറ്റവും ഭീകര പ്രവർത്തനവും ചുമത്തി. ന്യൂ യോർക്കിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.  

പെൻസിൽവേനിയയിൽ അറസ്റ്റ് ചെയ്യപ്പെട്ട കുബേര യുവാവിനെ വ്യാഴാഴ്ച ന്യൂ യോർക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ പുറത്തു പിന്തുണ പ്രഖ്യാപിച്ചു നൂറോളം പേർ എത്തി. ആരോഗ്യ രക്ഷാ ഇൻഷുറൻസ് നടത്തുന്നവർ മാഞ്ചിയോണിനെക്കാൾ വലിയ ഭീകരരും കൊലയാളികളുമാണെന്നു ജനക്കൂട്ടം വിളിച്ചു പറഞ്ഞു. "ലൂയിജിയെ വിട്ടയക്കുക" എന്ന മുദ്രാവാക്യങ്ങൾ അവർ മുഴക്കി.

ഐവി ലീഗ് വിദ്യാർഥിയും സോഫ്ട്‍വെയർ എഞ്ചിനിയറുമായ മാഞ്ചിയോൺ (26) ഡിസംബർ 4നാണു മൻഹാട്ടനിൽ ഹിൽട്ടൺ ഹോട്ടലിനു സമീപം തോംപ്‌സണെ വെടിവച്ചു വീഴ്ത്തിയത്. നിക്ഷേപക സമ്മേളനത്തിനു രാവിലെ 6:45 ആയപ്പോൾ ഹോട്ടലിലേക്ക് എത്തിയതാണ് തോംപ്‌സൺ.

കൊല നടത്തിയ ശേഷം മാഞ്ചിയോൺ ഇലക്ട്രിക്ക് സൈക്കിളിൽ പാഞ്ഞു പോയി. പിന്നീട് ടാക്സി എടുത്തു ഇന്റെർസ്റ്റെറ്റ് ബസ് സ്റ്റേഷനിൽ എത്തുകയും പെൻസിൽവേനിയക്ക് ട്രെയിൻ പിടിക്കയും ചെയ്‌തു. പിന്തുടരുന്നവർക്കു പിടി നൽകാതിരിക്കാൻ ആയിരുന്നു ഈ അഭ്യാസങ്ങളെന്നു പോലീസ് പറയുന്നു.  

പെൻസിൽവേനിയയിലെ ആൾടൂണയിൽ ഒരു മക്ഡൊണാൾഡ്‌സ് റെസ്റ്റോറന്റിൽ കയറിയപ്പോൾ അവിടത്തെ ജോലിക്കാരനാണ് തിരിച്ചറിഞ്ഞതെന്നു പോലീസ് പറയുന്നു.

വ്യാഴാഴ്ച്ച പെൻസിൽവേനിയ കോടതിയിൽ ഹാജരാക്കിയ മാഞ്ചിയോൺ ന്യൂ യോർക്കിലേക്കു പോകാൻ സമ്മതിച്ചു. ന്യൂ യോർക്ക് പോലീസ് അയാളെ ഹെലികോപ്ടറിലാണ് മൻഹാട്ടനിൽ എത്തിച്ചത്. അവിടെ എഫ് ബി ഐ ഏറ്റെടുത്തു.

ന്യൂ യോർക്കിൽ മാഞ്ചിയോണ് എതിരെ ഫെഡറൽ കേസും ഉണ്ടാവും. അത് അസാധാരണമാണെന്നു യുവാവിന്റെ അഭിഭാഷക പറഞ്ഞു.

ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ തടിച്ചു കൊഴുക്കുന്നതിൽ രോഷം കൊള്ളുന്ന മാഞ്ചിയോനിന്റെ കുറിപ്പുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അവ പക്ഷെ യുവാവിനു പിന്തുണയുണ്ടാക്കി എന്നാണ് കാണുന്നത്. കാരണം ഇൻഷുറൻസ് കമ്പനികളുടെ ദുരിതം അനുഭവിക്കുന്നവർ ഏറെയാണ്.

Murder charges against  Mangione

Join WhatsApp News
വീരപ്പൻ 2024-12-20 12:51:21
ഇത് ഭീകരന്മാരുടെ സമയം - ലോകത്തിലെ ഏറ്റവും വലിയ ഭീകരനെ അമേരിക്ക പ്രസിഡണ്ടാക്കി. ഇതിൽ പരം എന്ത് ഭീകരത ഉണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക