Image

യുവതിക്കു നൽകിയത് ഇലക്ട്രോണിക് ഉപകരണ പാഴ്സൽ; തുറന്നപ്പോൾ മൃതദേഹം.

രഞ്ജിനി രാമചന്ദ്രൻ Published on 20 December, 2024
യുവതിക്കു നൽകിയത്  ഇലക്ട്രോണിക് ഉപകരണ പാഴ്സൽ; തുറന്നപ്പോൾ മൃതദേഹം.

ഇലക്ട്രോണിക് ഉപകരണങ്ങളുമായി വന്ന പാഴ്‌സൽ തുറന്നു നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച . പാഴ്സലിൽ‌ വന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പെട്ടി തുറന്നപ്പോൾ മൃതദേഹം. ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ‌ നാഗതുളസി എന്ന യുവതിക്കാണ് പാഴ്‌സൽ ലഭിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന നാഗത്തുളസി വീടുനിർമാണത്തിനു വേണ്ടി  സഹായം തേടി ഒരു സംഘടനയെ സമീപിച്ചിരുന്നു. വീട് നിർമ്മാണത്തിനാവശ്യമായ തറയോടുകൾ അവർ നൽകുകയും ചെയ്തു. വീണ്ടും സഹായം ചോദിച്ചപ്പോൾ ഫാനുകളും ബൾബുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അയച്ചുകൊടുക്കാമെന്ന് സംഘടന അറിയിക്കുകയും ചെയ്തു.

അടുത്ത ദിവസം ഒരു യുവാവ് നാഗതുളസിയുടെ വീട്ടിൽ പാഴ്സലെത്തിച്ചു. സംഘടന അയച്ച ഉപകരണങ്ങളാണെന്നാണ് യുവാവ് പറഞ്ഞത് . തുറന്നു നോക്കിയപ്പോഴാണ് അതിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടത്. ഭയന്നുപോയ യുവതിയും കുടുംബവും ഉടൻതന്നെ  പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുടുംബത്തോട് 1.30 കോടി രൂപ ആവശ്യപ്പെടുന്ന കത്തും പാഴ്സലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്..45 വയസ്സുള്ള പുരുഷന്റെ മൃതദേഹമാണ് പാഴ്സലിൽ ഉണ്ടായിരുന്നതെന്നും അതിനു നാലോ അഞ്ചോ ദിവസം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു.

 

 

 

English Summary:
Parcel sent to a young woman claimed to be electronic equipment; turned out to be a dead body upon opening.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക