Image

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു ; പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക ചോദ്യം ചെയ്യ്ത് നവ്യ ഹരിദാസ്

രഞ്ജിനി രാമചന്ദ്രൻ Published on 20 December, 2024
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു ; പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക ചോദ്യം ചെയ്യ്ത് നവ്യ ഹരിദാസ്

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക ചോദ്യം ചെയ്യ്ത് എതിർസ്ഥാനാർഥി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചാണ് പ്രിയങ്ക വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നാണ് ആരോപണം. വയനാട്ടിലെ ബിജെപി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ കാണിച്ചു എന്നത് മുൻനിർത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പ് ഹർജിയിലെ പ്രധാനപ്പെട്ട വാദമായി നവ്യ ഹരിദാസ് മുന്നോട്ടുവെച്ചിരിക്കുന്നത്. മറ്റ് ഹർജികളിൽ നിന്ന് വ്യത്യസ്തമാണ് തിരഞ്ഞെടുപ്പ് ഹർജികളുടെ പൊതുസ്വഭാവം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരു കൃത്യമായ സമയപരിധിക്കുള്ളിലേ ഹർജി സമർപ്പിക്കാൻ സാധിക്കുള്ളൂ.

തിരഞ്ഞെടുപ്പ് ഹർജികൾ കേൾക്കാനായി ഹൈക്കോടതി ഒരു പ്രത്യേക ബെഞ്ച് രൂപവത്കരിക്കും. ആ ബെഞ്ചിലേക്കായിരിക്കും ഈ ഹർജി പോവുക. നിലനിൽക്കുന്നതാണോ അല്ലയോ എന്ന് സംബന്ധിച്ച് ആദ്യം പ്രാഥമികമായ ഒരു വാദം നടക്കും. നിലനിൽക്കാത്ത ഹർജിയാണെങ്കിൽ അപ്പോൾതന്നെ തള്ളിക്കളയും. പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ വാദം തുടരും.

 

 

 

English Summary:
Navya Haridas questions the affidavit of Priyanka Gandhi, alleging concealment of asset details.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക