2024 സാമ്പത്തിക വർഷത്തിൽ 50,000ലേറെ ഇന്ത്യക്കാർ യുഎസ് പൗരത്വം നേടിയെന്നു യുഎസ് ഐ സി എസ്. നാച്ചുറലൈസേഷൻ പ്രക്രിയയിൽ ഏറ്റവുമധികം പേർ പൗരത്വം നേടുന്ന രണ്ടാമത്തെ ഗ്രൂപ്പായി ഇന്ത്യക്കാർ.
മെക്സിക്കോ ആണ് മുന്നിൽ: 13.1%. ഇന്ത്യ 6.1%, ഫിലിപ്പൈൻസ് 5%, ഡൊമിനിക്കൻ റിപ്പബ്ലിക്ക് 4.9%, വിയറ്റ്നാം 4.1%.
തൊഴിൽ പരിഗണനകളിലാണ് ഇന്ത്യക്കാർ അധികവും പൗരത്വം നേടുന്നത്.
ഏറ്റവുമധികം പേർ 2024 ൽ പൗരത്വം നേടിയത് കാലിഫോർണിയ, ടെക്സസ്, ന്യൂ യോർക്ക് സംസ്ഥാനങ്ങളിലാണ്. ഏറെ ഇന്ത്യൻ അമേരിക്കൻ സാന്നിധ്യമുണ്ട് ഇവിടങ്ങളിൽ.
2024 ൽ പൗരത്വം കിട്ടിയവരിൽ 55% സ്ത്രീകളാണ്. 37% പേർ 30--44 പ്രായക്കാർ.
Indians second in naturalization