യുസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്രയ്ക് എതിരെ ന്യൂ യോർക്കിലുള്ള ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുണ് ഉയർത്തിയ ഭീഷണി ഗൗരവമായി കാണുന്നുവെന്ന് ഇന്ത്യ. ഇക്കാര്യം യുഎസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
യുഎസിലെ ഖാലിസ്ഥാൻ പ്രവർത്തനങ്ങളുടെ വിവരങ്ങൾ അംബാസഡർ റഷ്യക്കാർക്കു കൈമാറി എന്ന ആരോപണത്തിനു പിന്നാലെയാണ് ഈ ഭീഷണി ഉണ്ടായത്. അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നു പന്നുൻ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എംബസിയും ലക്ഷ്യമായിട്ടുണ്ട്. കാനഡയിലും ആക്രമണങ്ങൾ ഉണ്ടായി.
India takes Pannun threat seriously: MEA