Image

ന്യൂ യോർക്കിൽ എ എ പി ഐ കമ്മീഷനിൽ സംരംഭക നീത ഭാസിൻ അംഗം (പിപിഎം)

Published on 20 December, 2024
 ന്യൂ യോർക്കിൽ  എ എ പി ഐ കമ്മീഷനിൽ   സംരംഭക നീത ഭാസിൻ അംഗം (പിപിഎം)

ന്യൂ യോർക്ക് സംസ്ഥാനത്തെ ആദ്യ ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡർ (എ എ പി ഐ) കമ്മീഷൻ നിലവിൽ വന്നു. നീത ഭാസിൻ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ അംഗമായി.

ഇന്ത്യൻ  അമേരിക്കൻ സംരംഭകയായ ഭാസിൻ എന്നും ദക്ഷിണേഷ്യൻ സംസ്കാരം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. യുഎസിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ പരസ്യ ഏജൻസിയായ എ എസ് ബി കമ്മ്യൂണികേഷൻസ് ആരംഭിച്ചു. അവരുടെ ഇവന്റ് ഗുരു വേൾഡ്‌വൈഡ് ആണ് 2013ൽ ടൈംസ് സ്‌ക്വയറിൽ ദീപാവലി സംഘടിപ്പിച്ചത്.

ലണ്ടനിൽ മഹാത്മാ ഗാന്ധി അവാർഡ് ലഭിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തി അവാർഡും.

എ എ പി ഐ സമൂഹങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രീകരിച്ചാണ് കമ്മിഷൻ പ്രവർത്തിക്കുക. സാമ്പത്തിക വളർച്ച, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങൾക്കു പുറമെ വിദ്വേഷ കുറ്റങ്ങൾക്കെതിരെ പോരാടുകയും ചെയ്യും.

ഗൗരവ് വസിഷ്ട് ആണ് കമ്മീഷന്റെ ചെയർ.

ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ ജെന്നിഫർ രാജ്‌കുമാർ ആണ് ഈ കമ്മീഷനു രൂപം നൽകാനുളള ബിൽ കൊണ്ടുവന്നത്.

Indian woman joins AAPI commission 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക