Image

പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍

Published on 20 December, 2024
പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികലാണെന്നും എസ്എഫ്‌ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പൊലീസെന്ന് താന്‍ എപ്പോഴും പറയും. എന്നാല്‍ അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സെമിനാറില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്‌ഐ ശ്രമിച്ചത്. താന്‍ ഭയപ്പെടില്ലെന്ന് എസ്എഫ്‌ഐക്ക് അറിയാം. താന്‍ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയില്ല. കേരളത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനാണ് എസ്എഫ്‌ഐ ശ്രമിച്ചത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക