ഹ്യൂസ്റ്റണിലെ പെർലൻഡ് ആസ്ഥാനമായുള്ള നൃത്ത വിദ്യാലയമായ ചിലങ്ക ഡാൻസ് സ്കൂളിന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ആഘോഷവും ബ്രോഡ്‍വെയിലുള്ള വലാഹലൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
ബെന്നി ചിറയിൽ പ്രാരംഭ പ്രാർത്ഥന നടത്തി. സ്പേഷ്യസ് പ്രോപ്പർട്ടീസിന്റെ സി ഇ ഒ മിസ്സി ഗ്രഹാം ഭദ്ര ദീപം തെളിയിച്ചു. ചിലങ്ക ഡാൻസ് സ്കൂൾ ഡയറക്ടർ ജാസ്മിൻ ഈപ്പൻ സ്വാഗതം ആശംസിച്ചു.
ചിലങ്കയിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മനോഹരമായ നൃത്തപരിപാടികൾ കാണികൾ ഏറെ ആസ്വദിക്കുകയുണ്ടായി.
ചിലങ്ക ഡാൻസ് സ്കൂളിലെ ക്ലാസിക്കൽ നൃത്ത അധ്യാപികമാരായ ഏയ്ഞ്ചേൽ സന്തോഷ്, ഗൗരി ഹരി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: ജാസ്മിൻ ഈപ്പൻ 469-556-3040