Image

മനോബലം ( നർമ്മം : ലാലു കോനാടിൽ )

Published on 21 December, 2024
മനോബലം ( നർമ്മം : ലാലു കോനാടിൽ )

ഹൃദയാഘാതം ഉണ്ടായ ഒരാളെ കഠിന പരിശ്രമത്തിലൂടെ ഡോക്ടർമാർ രക്ഷിച്ചു..

മാനസികാഘാതം ഉണ്ടാക്കുന്നതൊന്നും അയാളോട് പറയരുതെന്ന് ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു...

അപ്പോഴാണ് ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായ രണ്ടു കോടി രൂപ അയാൾക്ക് ലഭിച്ചു എന്ന വാർത്ത എത്തിയത്...

അയാളോട് ഈ വിവരം പറയാൻ മനശാസ്ത്രജ്ഞന്റെ സഹായം തേടി...

അയാൾ രോഗിയുടെ അടുത്തെത്തി കുശലാന്വേഷണത്തിനുശേഷം പറഞ്ഞു : നിങ്ങളുടെ മനോബലം കൂട്ടാനുള്ള
ഒരു ചോദ്യമാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത്...

നിങ്ങൾക്ക് "ഒരു ലക്ഷം" രൂപ ലോട്ടറി അടിച്ചാൽ നിങ്ങൾ എന്തു ചെയ്യും..?

അയാൾ പറഞ്ഞു : ഭാര്യയുടെ കയ്യിൽ കൊടുത്തു ആശുപത്രിയിലെ
ബില്ലടയ്ക്കാൻ പറയും...

10 ലക്ഷം രൂപ കിട്ടിയാലോ..?

ഞാൻ മകളുടെ വിവാഹം നടത്താൻ
ഏർപ്പാട് ചെയ്‌യും...
ഞാൻ മകളുടെ വിവാഹം നടത്താൻ
ഏർപ്പാട് ചെയ്‌യും...

രണ്ടുകോടി കിട്ടിയാലോ...?

എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു : അത് ഒരിക്കലും സംഭവിക്കില്ല... സംഭവിച്ചാൽ ഒരു കോടി രൂപ താങ്കൾക്ക് നൽകും...

അതുകേട്ട് മനശാസ്ത്രജ്ഞൻ
ബോധം കെട്ടു വീണു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക