ആയിരം നുണപറഞ്ഞ് ഒരു കല്യാണം നടത്താമെന്ന് ചൊല്ലുണ്ട്. …
അത് കഴിഞ്ഞു ആ വിവാഹബന്ധം നിലനിർത്താൻ എത്ര വേണമെങ്കിലും കള്ളം പറയുന്നതിൽ തെറ്റില്ലത്രേ....
പിന്നീടുള്ള ജീവിതം നുണകളുടെ ഘോഷയാത്ര ആകുമ്പോൾ.....
സുഖമെവിടെ ദുഖമെവിടെയെന്ന പാട്ട്
ചിലപ്പോൾ ആശ്വാസമായേക്കാം....ജീവിതത്തിൽ തന്നെ വിശ്വാസമില്ലാത്തകാലത്തിലൂടെയായിരുന്നു കൗമാരവും യൗവ്വനവും... പാരമ്പര്യം നിലനിർത്താൻ ഉള്ള കല്യാണങ്ങൾ...
പഴമക്കാർ ചിന്തിച്ചിരുന്നത്
വയസ്സയാൽ വായു ഗുളിക കൊണ്ട് വരാനെങ്കിലും ഒരു മകൻ വേണ്ടെ?
അങ്ങനെ ഒരു പൊതുബോധ സകൽപ്പത്തിലാണ് സമൂഹം കുടുംബത്തെ കെട്ടിപടുത്തത്. അചഛൻ പാടത്ത് ജോലി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിൽ വരുമ്പോൾ അരിയും മീനും പപ്പടവും കുട്ടികൾക്ക് ബാലരമയുംകൊണ്ട് വരുമ്പോൾ തന്നെ അപ്പൂപ്പനു തലയിൽ തിരുമ്പുവാൻ രാസ്നാദി ചൂർണ്ണവും മേലിൽ പുരട്ടുവാൻ കർപ്പൂരാദി തൈലവും കൊണ്ട് വരുന്നുണ്ട്.
ആ കാലത്ത്...
അമ്മമാർഅച്ചനു ചായ കൊടുക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്ന കഥകളാണ് മലയാള പാഠാവലിയിലും ഉപപാഠപുസ്തകത്തിലും ഉണ്ടായിരുന്നത്.അന്നൊക്കെ
പക്ഷെ .നാം തുമ്പിപിടിച്ച് കളിപ്പിച്ച , പുറത്തിരുത്തി ആനകളിച്ച കുട്ടികൾ ഒന്നും ഇന്നു വീട്ടിലില്ല. അവർ കാന്നഡയിലും യു കെ യിലുമാണ്. പലരും അവിടെ കെയർ ടേക്ക് ഹോമിലെ ഏതോഅച്ഛനമ്മമാരെ
പരിചരിക്കുകയാണ്.വിദേശത്ത്ജോലി തേടി പോയിരിക്കയാണ്. ഈ നാട് അവരുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റൻ പര്യപ്തമല്ല. അവരെ പ്രചോദിപ്പിക്കാൻ ഒരിടവുമില്ല.നമുക്കും ഉള്ളിൽ ഒരു ചെറിയ സന്തോഷമുണ്ട് , മക്കൾ കാന്നഡയിലും യുകെയിലുമെന്നു പറയുന്നതിൽ. എന്തോ ഒരു പൊങ്ങച്ചം., എന്റെ മോനും മരുമോളും കാനഡയിൽ..
ആയുസ് വർദ്ധിച്ച് ,വാർദ്ധക്യ സഹജമായ രോഗങ്ങളാൽ തൊണ്ടയിൽ കഫം നിറഞ്ഞ് ഒന്നു തുപ്പുവാൻ കഴിയാതെ , തൊണ്ടയിൽ വാക്ക് മുറിഞ്ഞ് , ശ്വാസം മുട്ടി കിതച്ച്, തിമിരം ബാധിച്ച കണ്ണോടെ ഇരിക്കുന്ന മലയാളി യുടെടെ എണ്ണം കൂടുകയാണ്.
കൈ പിടിക്കാൻ വഴിയിലേക്ക് ഒരു ബംഗാളിയെയോ ആസാമിയെയോ നോക്കി കണ്ണുംനട്ട് ഇരിക്കയാണ്.
അന്യ സംസ്ഥാന തൊഴിലാളികളെ സ്വന്തം അച്ചനെയും അമ്മയേയും ഏൽപിച്ച് ഏതോഅച്ഛനെയും അമ്മയേയും നോക്കുവാൻ നാം അവനെ പഠിപ്പിച്ചിട്ടുണ്ട്.
പാരമ്പര്യം നിലനിർത്താൻ അവർക്കും ഒരു കുഞ്ഞുണ്ട്.
നായാടി നടന്ന മനുഷ്യൻ. നട്ട് നനച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ രൂപപെട്ട കുടുംബം അതിന്റെ തന്നെ അനിവാര്യത കളാൽ ശിഥിലമാവുകയാണ്. മനുഷ്യൻ ചക്രവും തീയ്യും കണ്ട് പിടിച്ചത് പോലെ തന്നെ സാമൂഹ്യശാസ്ത്രീയമായ ഒരു കണ്ടുപിടുത്തംമായിരുന്നു കുടുംബം. ജനാധിപത്യ വിരുദ്ധമായ ഒരിടമായാണ് പുതിയ കാലം കുടുംബ ഘടനയെ പരിചയപെടുത്തുന്നത്. കുടുംബം അനിവാര്യമാക്കിയ സാമൂഹിക അന്തരീക്ഷം നേർത്ത് പോയ് അത് കാലികമായ് സർഗാത്മകമായ് വികസിക്കാതെ സ്വയം ഒടുങ്ങുകയായ്.
കുടുംബം നൽകുന്ന ഈർപ്പവും സുരക്ഷിതത്വവും കമ്പോളം നിറവേറ്റും എന്ന ധാരണയിൽ നാം കൈ കഴുകുകയാണ്.
കരുണ, ദയ, അനുകമ്പ, സ്പർശം സഹനം എന്നിവയുടെ ഗ്രന്ഥി ക്രമേണ മനുഷ്യനിൽ നിന്നു തീരോഭവിക്കുമോ ? കംഗാരു തന്റെ സഞ്ചി ഉപേക്ഷിക്കുമോ
അശാന്തമാവുന്ന വാർദ്ധക്യം പുതിയ ഊന്നുവടികൾ ശീലിക്കേണ്ടതുണ്ട്. പഴയ കാലം മാറുകയാണ്. മരിച്ച വീട്ടിൽ നിലവിളി കേൾക്കുന്നില്ല.
മകന്റെയോ മകളുടെയോ പ്രസംഗം കേൾക്കാം, എന്റെ അപ്പൻ മരിച്ചിട്ടില്ല സ്വർഗ്ഗത്തിൽ ദൈവത്തിന്റെ കരങ്ങളിൽ ഇരിക്കുന്നു... ഇപ്പോൾ കരച്ചിലിന് പകരം ഏതെങ്കിലും മക്കൾ നല്ല പ്രസംഗം നടത്തും.
അപ്പൻ മാഹാത്മ്യം
അത് കേട്ട് നിൽക്കുന്നവർ സോഷ്യൽ മീഡിയയിൽ ഇട്ടുകൊടുത്ത
ലൈക്, കമന്റ്....
വിവാഹം, കുടുംബം, മക്കൾ, പഴയ ഒരുസങ്കൽപ്പം മാത്രംമാവുകയാണ് ,