Image

കാനഡ ഒരിക്കലും 51-ാമത്തെ സംസ്ഥാനമാകില്ല; ട്രംപിന് മറുപടിയുമായി കനേഡിയന്‍ മന്ത്രി

Published on 21 December, 2024
കാനഡ ഒരിക്കലും 51-ാമത്തെ സംസ്ഥാനമാകില്ല; ട്രംപിന് മറുപടിയുമായി കനേഡിയന്‍ മന്ത്രി

ഓട്ടവ: കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കുമെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആശയത്തോട് പ്രതികരിച്ച് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. നിയുക്ത പ്രസിഡൻ്റ് ട്രംപിനുള്ള എൻ്റെ സന്ദേശം, കാനഡ ഒരിക്കലും യുഎസിൻ്റെ 51-ാമത്തെ സംസ്ഥാനമാകില്ല എന്നതാണെന്നും, അത് ഒരിക്കലും സംഭവിക്കില്ലെന്നും കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിയേർ പൊളിയേവ് പറഞ്ഞു.

എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25% തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ ഭീഷണി ചർച്ച ചെയ്യാൻ നവംബർ അവസാനം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ട്രംപിനൊപ്പം മാർ-എ-ലാഗോ എസ്റ്റേറ്റിൽ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ശേഷം, കാനഡയെ അമേരിക്കയുടെ “51-ാമത്തെ സംസ്ഥാനം” എന്ന് പരാമർശിച്ച് ട്രംപ് സോഷ്യൽ മീഡിയയിൽ ആവർത്തിച്ചുള്ള പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ “ഗവർണർ ജസ്റ്റിൻ ട്രൂഡോ” എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.
 

Join WhatsApp News
Sunil 2024-12-21 15:30:06
Hello Mr. Pierre Poilievre, Trump was kidding. No one in the USA wants Canada as our 51st state. You don't have any humor sense ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക