വിരമിച്ച ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന് രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യ ഹോം ടെസ്റ്റുകളില്‍ ഏറെ മിസ് ചെയ്യുമെന്ന് കേരളത്തിന്റെ രഞ്ജി ക്യാപ്റ്റന്‍ സച്ചിന് ബേബി.
അശ്വിന്റെ കൂടെ ഒരേ ടീമില്‍ കളിച്ചിട്ടില്ല, പക്ഷെ അശ്വിനെപ്പോലൊരു ഇതിഹാസ താരത്തിന്റെയൊപ്പം കളിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവന്നു സച്ചിന് ബേബി പറഞ്ഞു
ഒരു ആരാധകനെന്ന നിലയില്‍, അശ്വിന് ഇന്ത്യയ്ക്കും അദ്ദേഹം കളിച്ചിട്ടുള്ള എല്ലാ ടീമുകള്‍ക്കുമായി നടത്തിയിട്ടുള്ള പകരം വെക്കാനില്ലാത്ത ഉജ്വല ഓള് റൗണ്ട് പ്രകടനം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സച്ചിന്
ഇന്ത്യയിലും , ഇന്ത്യയുടെ പുറത്തും നിരവധി ഇന്ത്യന്‍ ടെസ്റ്റ് വിജയങ്ങളില്‍ അശ്വിന് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി ദീര്‍ഘകാലം കളിക്കുന്നത് എത്ര ശ്രമകരമാണെന്നു നമുക്ക് എല്ലാവര്‍ക്കുമറിയാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബോള്‍ കൊണ്ട് മാത്രമല്ല, ഒരു ബാറ്റ്സ്മാന് എന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന് ഇന്ത്യക്കായി സമ്മാനിച്ചിട്ടുള്ളത് . 2022 ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ അശ്വിന് പുറത്തെടുത്ത ഉജ്വല ബാറ്റിംഗ് പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് അശ്വിന് ഇപ്പോള്‍ വിരമിച്ചിട്ടുള്ളത് , തീര്‍ച്ചയായും ഐപിഎല്ലിലും മറ്റു ടീമുകള്‍ക്കുമായി അശ്വിന് ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്കറിയാവുന്നിടത്തോളം, കളിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത താരതമ്യപ്പെടുത്താനാവാത്തതാണ്. ഇനിയും അശ്വിനില്‍ ഒരു പാട് ക്രിക്കറ്റ് ബാക്കിയുണ്ട് . ഇന്ത്യയിലെ ഹോം ടെസ്റ്റുകളില്‍ ഇന്ത്യ അശ്വിനെ ഏറെ മിസ് ചെയ്യുമെന്ന് കേരളത്തിന്റെ രഞ്ജി ക്യാപ്റ്റനും മുന്‍നിര താരവുമായ സച്ചിന് ബേബി പറഞ്ഞു നിര്‍ത്തി